ആവിശ്യ സാധങ്ങൾ :
പാവക്ക -2 വലുത്
വെളിച്ചെണ്ണ -4 സ്പൂൺ
കടുക്
ഉലുവ
ഉഴുന്ന് പരിപ്പ് -½ സ്പൂൺ.
നല്ലജീരകം
വെളുത്തുള്ളി
സവാള -2
കറിവേപ്പില
തക്കാളി -2
മുളക്പൊടി -1 സ്പൂൺ
മല്ലി
മഞ്ഞൾ
പുളി -ചെറുത്
ശർക്കര -1 സ്പൂൺ
തയ്യാറാകുന്ന വിധം :
ആദ്യം പാവക്ക കഴുകി ചെറിയ രീതിയിൽ അറിഞ്ഞു വെക്കുക. പിന്നീട് ഒരു പാൻ എടുത്ത് അതിലേയ്ക് 4 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേയ്ക് അരിഞ്ഞുവെച്ച പാവക്ക ഇട്ടുകൊടക്കുക. പിന്നീട് അതിലേക്ക് ആവിശ്യത്തിനുള്ള ഉപ്പ് ഇട്ട് നല്ലോണം ഉപ്പ് പിടിക്കുന്നവരെ വഴറ്റുക. ശേഷം അത് മാറ്റിവെക്കുക. അതേ എണ്ണയിലേയ്ക് കുറച്ച് കടുക്, ഉലുവ, നല്ലജീരകം എന്നിവ ഇട്ട് മൂപ്പിക്കുക. അതിലേക് വെളുത്തുള്ളി ചേർത്തിളകുക. ഇതിലേയ്ക് 2 സവാള ചെറുതായി അരിഞ്ഞത് ചേർക്കുക, അതിലേക്ക് കുറച്ച് കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി അതിലേക്ക് രണ്ട് വലിയ തക്കാളി അരച്ച് പൈസ്റ്റ് രൂപത്തിൽ എടുത്തത് ഒഴിക്കുക. കൂടെ രണ്ട് പച്ചമുളകും ചേർത്ത് ആവിശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ വേവിക്കുക. ഇനി ഒരു സ്പൂൺ ചില്ലി പൗഡർ, മല്ലിപൊടി, മഞ്ഞൾപൊടി ഇട്ട് നല്ലപോലെ വഴറ്റി എടുക്കുക. ഇനി ഒരുനാരങ്ങാ വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്തുവെച്ച പുളിയുടെ വെള്ളം ഒഴിക്കുക. അതിന്റെ കൂടെ അരകപ്പ് വെള്ളം ഒഴിക്കുക. ഇനി നല്ല പോലെ വറ്റിച്ചെടുക്കുക. ഇനി ഇതിലേയ്ക് പാവക്കയുടെ കൈപ്പ് രുചി മാറാൻ ഒരു സ്പൂൺ ശർക്കര പൊടിച്ചത് ചേർത്തു കൊടുക്കുക. ഇനി ഇതിലേയ്ക് നേരത്തെ അരച്ചുവെച്ച പാവക്ക ചേർത്തു കൊടുക്കുക. ശേഷം ആവിശ്യമായ വെള്ളം ചേർത്ത് ഇളക്കുക. ഇനി 15 മിനുട്ട് അടച്ചു വെച്ച് വേവിച്ചെടുക്കുക, നല്ല പാവക്ക കറി തയ്യാർ.