Recipe

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ചിക്കൻ മന്തി.

ചേരുവകൾ

ചിക്കൻ 1 kg
കുരുമുളക് (crushed). 1 1/2 tbsp
നല്ലജീരകം (crushed) 1 1/2 tbsp
മഞ്ഞൾ പൊടി 1/4 tsp
ചിക്കൻ cubes 2 എണ്ണം
ഓയിൽ 3/4 cup
മല്ലി ഇല ചെറുതായി അരിഞ്ഞത് 2 tbsp
പുതിന ഇല ചെറുതായി അരിഞ്ഞത് 2 tbsp

ചിക്കനിൽ മുകളിൽ കൊടുത്ത ചേരുവകൾ പുരട്ടി 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക

റൈസ് ഉണ്ടാക്കാൻ

ബസ്മതി അരി 3 ഗ്ലാസ്‌
പട്ട, ഗ്രാമ്പു, ഉണക്ക നാരങ്ങ, ഏലക്ക
കുരുമുളക് മുഴുവനോടെ 1 tsp
ഉപ്പ്
നെയ്യ് /ബട്ടർ 1 tbsp

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി കുതിർത്തു വെക്കുക
വെള്ളം ചൂടാക്കി പട്ട ഗ്രാമ്പു ഏലക്ക ഉണക്ക നാരങ്ങ കുരുമുളക് ഉപ്പ് ചേർക്കുക.. തിളച്ചു വരുമ്പോൾ അരി ഇട്ടുകൊടുക്കുക.. വെന്തുവന്നാൽ അരിപ്പയിൽ വെള്ളം വാരാൻ വെക്കുക.. ഇതേ സമയം ധം ചെയ്യാൻ വലിപ്പമുള്ള പാത്രത്തിൽ ചിക്കൻ വേവിക്കാൻ വെക്കുക.. രണ്ട് വശവും വെന്തു വന്നാൽ വേവിച്ച റൈസ് മുകളിൽ നെയ്യ് ചേർത്ത് നന്നായി മൂടി 20 മിനിറ്റ് ധം ചെയ്തെടുക്കുക