Health

സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? മാറ്റിയെടുക്കാം സ്‌ട്രെസ് ഈറ്റിംഗ് – emotional eating

സമ്മർദ്ദം വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ചിലരുണ്ട്. ഇത് എത്രമേൽ നമ്മുടെ ശരീരത്തെ ബാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഇതിന്റെ ദോഷവശങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത്. മനസിന്റെ വൈകാരിക സംഘർഷങ്ങളിൽ രക്ഷപ്പെടാൻ വേണ്ടി പലപ്പോഴും ഭക്ഷണം അമിതമായി കഴിക്കുന്നവർ ഇന്ന് ധാരാളമാണ്. എന്നാൽ ഇതൊരു അനാരോഗ്യകരമായ ശീലമാണ്. സ്‌ട്രെസ് ഈറ്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

നീണ്ടുനിൽക്കുന്ന സമ്മർദ്ദം കോർട്ടിസോൾ എന്ന് ഹോർമോൺ പുറത്ത് വിടുന്നതിന് കാരണമാകുന്നു. കോർട്ടിസോൾ ഭക്ഷണശീലങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. കോർട്ടിസോളിന്റെ അളവ് കൂടുമ്പോൾ ഇത് ആളുകളിൽ മധുരപലഹാരങ്ങൾക്കും കൊഴുപ്പുള്ളതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിന് പ്രേരിപ്പിക്കുന്നു.

മാനസികസമ്മർദ്ദങ്ങളെ മറികടക്കാൻ ഒരു വിനോദമെന്ന നിലക്കാണ് പലരും അമിത ഭക്ഷണം കഴിക്കുന്നത്. എന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അനാരോഗ്യകരമായ ഇത്തരം ഭക്ഷണം കഴിക്കൽ ശരീരഭാരം വർധിപ്പിക്കുകയും നിങ്ങളുടെ ഉറക്കം എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു. കൊഴുപ്പ്, പഞ്ചസാര, കലോറി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് അമിതവണ്ണം ഉണ്ടാകുന്നത്. പൊണ്ണത്തടി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, സന്ധി പ്രശ്നങ്ങൾ എന്നിവയ്ക്കും സ്ട്രെസ് ഈറ്റിംഗ് കാരണമാകും.

സമ്മർദ്ദത്തിലായിരിക്കുമ്പോൾ വറുത്തതോ പഞ്ചസാരയോ ജങ്ക് ഫുഡുകളും കഴിക്കുകയാണെങ്കിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫാറ്റി ലിവർ രോഗത്തിൽ നിന്ന് പുരോഗമിക്കുന്ന മറ്റൊരു ഗുരുതരമായ അവസ്ഥയാണ് നാഷ്. ഇത് വീക്കം ഉണ്ടാക്കുകയും കരൾ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നതും ആരോഗ്യത്തിന് കാര്യമായ അപകടസാധ്യതകൾ ഉണ്ടാകുന്നതിനും ഇടയാക്കുന്നു. കൂടാതെ സമ്മർദം മൂലമുള്ള അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ലിവർ സിറോസിസ് വർദ്ധിപ്പിക്കും.

സ്‌ട്രെസ് ഈറ്റിങ് ഡിസോഡർ അസ്വസ്ഥമാക്കുന്ന പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. മാനസിക സംഘർഷങ്ങൾ കുറക്കാനും സ്‌ട്രെസ് ഇല്ലാതാക്കാനും ശ്രമിക്കുക അമിതമായ ഭക്ഷണ ശീലം ഗുരുതരമായ പല അസുഖങ്ങൾക്കും കാരണമാകും. ഇത് പരിഹരിക്കാനായി , സ്‌ട്രെസ് മാനേജ്‌മെന്റ് പരിശീലിക്കുക. അത്തരം സന്ദർഭങ്ങളിൽ ഇഷ്ടമുള്ള എന്തെങ്കിലുംഹോബിയിൽ മുഴുകുക. നടക്കാൻ പോകുക, സിനിമയ്ക്ക് പോകുക, വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുക, സംഗീതം കേൾക്കുക, അല്ലെങ്കിൽ വായിക്കുക. അതുമല്ലെങ്കിൽ നിങ്ങളെ മനസിലാക്കുന്ന സുഹൃത്തുക്കളോട് സംസാരിക്കുക. ഇതൊന്നുമല്ലെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.

STORY HIGHLIGHT: emotional eating