10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും മികച്ച വായൂ ഗുണനിലവാര സൂചികയുള്ള (Air Quality Index) നഗരമാണ് നമ്മുടേത്. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
നഗരങ്ങളിലെ കാലാവസ്ഥ വ്യത്യാനങ്ങള്‍ക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തങ്ങള്‍ക്ക് യുവജനങ്ങള്‍ നേതൃത്വം നല്‍കണം എന്ന ആശയത്തില്‍ ഈജിപ്തിലെ അലക്‌സാണ്ടറിയയില്‍ UN-Habitat – Shanghai മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച World Cities Day 2024ല്‍ ഈ മേഖലയിലെ പ്രവര്‍ത്തങ്ങളില്‍ ലോകത്തെ മികച്ച 5 നഗരങ്ങളില്‍ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചും, 115 വൈദ്യുതി ബസുകള്‍ പൊതുഗതാഗതത്തിന് വാങ്ങി നല്‍കിയും, നഗരത്തിലുടനീളം 2000 സോളാല്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചും, മുഴുവന്‍ തെരുവ് വിളക്കുകള്‍ LEDയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനം തുടരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വായൂ മലിനീകരണം വലിയ തോതില്‍ കുറയ്ക്കുവാന്‍ കഴിയുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്. ഇതിനായി നഗരസഭയോടൊപ്പം പ്രവര്‍ത്തനം തുടരുന്ന മുഴുവന്‍ നഗരവാസികളും ജീവനക്കാരും നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ്.