Health

താരനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില കുറുക്കുവഴികൾ

അസഹനീയമായ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്ന തുടങ്ങി പ്രശ്നങ്ങൾ ഒട്ടനവധിയാണ്. താരനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില കുറുക്കുവഴികൾ ഇവിടെ നിന്ന് മനസ്സിലാക്കാം.

ഏതു പ്രായക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് താരൻ തലയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ. ഒരു നല്ല കുളിയൊക്കെ കഴിഞ്ഞ് തല തോർത്തി അഞ്ചുമിനിറ്റ് കഴിയുന്നതിനു മുൻപേ തുടങ്ങും തലയിലെ ചൊറിച്ചിൽ. താരൻ പലപ്പോഴും നിങ്ങളുടെ മുടിയിഴകളെ വരേണ്ടതാക്കി മാറ്റി കൊണ്ട് മുടിയുടെ തിളക്കവും ആരോഗ്യവുമെല്ലാം കവർന്നെടുക്കുന്നു. തലയോട്ടിയുടേയും ശിരോചർമത്തിന്റെയുമെല്ലാം ആരോഗ്യസ്ഥിതി കൂടുതൽ വഷളാകാൻ ഇത് കാരണമാകുന്നു. താരനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഷാമ്പൂകളും ഉൽപ്പന്നങ്ങളും ഇന്ന് വിപണികളിൽ നിലവിലുണ്ടെങ്കിലും പലപ്പോഴും അവയിലെ രാസവസ്തുക്കളും പാർശ്വഫലങ്ങളുമൊക്കെ നിങ്ങളിൽ വീണ്ടും കൂടുതൽ കേടുപാടുകൾ വരുത്തി വയ്ക്കുന്നുണ്ട് എന്നതിനാൽ ചികിത്സകൾ വീട്ടിൽ തന്നെ കണ്ടെത്തേണ്ടതുണ്ട്.

അര കപ്പ് തൈര്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര് ഒരു ടേബിൾസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിൻറെ സ്ഥിരത മിനുസമാർന്നതാകുന്നതു വരെ എല്ലാ ചേരുവകളും നന്നായി സംയോജിപ്പിക്കുക. ഇത് നിങ്ങളുടെ മുടിവേരുകളിൽ തുടങ്ങി അറ്റം വരേക്കും തേച്ചുപിടിപ്പിക്കുക. നിങ്ങളുടെ തലയോട്ടിയും മുടിയും പൂർണ്ണമായും മാസ്കിൽ പൊതിഞ്ഞു കഴിഞ്ഞാൽ, 30 മിനിറ്റ് കാത്തിരിക്കുക. സൗമ്യമായ ഏതെങ്കിലും സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മാസ്ക് കഴുകി കളയാം. ആഴ്ചയിൽ ഓനോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം.

ഒരു കപ്പ് ഗ്രീൻ ടീ യിൽ 2-3 തുള്ളി കർപ്പൂരതുളസി അവശ്യ എണ്ണയും ഒരു ടീസ്പൂൺ വൈറ്റ് വിനാഗിരിയും ചേർത്ത് മാറ്റിവയ്ക്കുക. ശുദ്ധജലം ഉപയോഗിച്ച് നിങ്ങളുടെ തലമുടി ആദ്യം കഴുകി വൃത്തിയാക്കിയ ശേഷം മുടി തലമുടിയിൽ ഗ്രീൻ ടീ മിശ്രിതം ഒഴിക്കുക. അഞ്ചു മിനിറ്റ് നേരം നിങ്ങളുടെ തലയോട്ടി മസാജ് ചെയ്തു കൊണ്ടിരിക്കാം. അതിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയുക. ആഴ്ചയിൽ ഒരുതവണ ഇത് ചെയ്താൽ മതി. തലയോട്ടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബയൽ ഗുണങ്ങളുടെ മികച്ച ഉറവിടമാണ് ഗ്രീൻ ടീ യും, കർപ്പൂരതുളസി എണ്ണയുമെല്ലാം.