Health

ചോളം സ്ഥിരമായി കഴിച്ചോളൂ ; ​ഗുണങ്ങൾ പലതാണ്

ചോളം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം കുറയ്ക്കാനുമെല്ലാം ചോളം നമ്മെ സഹായിക്കും. ചോളം ഒരു പച്ചക്കറിയായി കണക്കാക്കുന്നുണ്ടെങ്കിലും പുല്ല് കുടുംബത്തിന്റെ കീഴിൽ വരുന്ന ഒരു ചെടിയുടെ വിത്താണ് ചോളം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്. ഫൈബറും പ്രോട്ടീനും ചോളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തിലുണ്ട്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് ചോളം ഉയർത്തും. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ ചോളത്തിൽ അടങ്ങിയതിനാൽ ചുവന്ന രക്താണുക്കളെ ഉൽ‌പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങളാണ് ചോളത്തിന് നൽകാൻ കഴിയുക. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോളം എത് രീതിയിൽ കഴിക്കുന്നതും മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതിനാൽ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇതിന് സാധിക്കും. ചോളത്തിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അത് വേഗതയിൽ ദഹിക്കുന്നതാണ്. ഇത് കൂടുതൽ സമയത്തേക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം നിലനിർത്തും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഡയറ്റിൽ ഉൾപ്പെടുത്താം. ഫോളിക് ആസിഡ്, സിയാക്സാന്തിൻ, പാത്തോജനിക് ആസിഡ് എന്നിവയാൽ സമ്പന്നമായതിനാൽ തന്നെ ​ഗർഭ​കാലത്ത് ചോളം കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ സൗന്ദര്യത്തിലും ചോളം അടിപൊഴിയാണ്. ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുനും സഹായിക്കും. ചോള എണ്ണയും ചോളത്തിന്റെ അന്നജവും ചർമ്മത്തിൽ നേരിട്ടും ഉപയോ​ഗിക്കാം.