അമിതമായിട്ടുള്ള നടുവേദന, തലവേദന, വയറുവേദന മൂഡ് സ്വിംഗ്‌സ് എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ആര്‍ത്തവം നില്‍ക്കുന്നത് വരെ ഇവര്‍ നേരിടുക. ചിലര്‍ വയറ്റില്‍ ചൂട് പിടിക്കും. ചിലര്‍ മരുന്ന് കഴിക്കും. ചിലര്‍ കമിഴ്ന്ന് കിടക്കും. എന്നാല്‍, ആര്‍ത്തവ സമത്ത് നമ്മള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ചില ആഹാരങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
നല്ലപോലെ അയേണ്‍ അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവ സമയത്ത് കഴിക്കുന്നത് സത്യത്തില്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് ആവശ്യമായ രക്തം എത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് അനീമിയ ഒഴിവാക്കാനും അതുപോലെ ശരീരവേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍, അയേണ്‍ അടങ്ങിയ, ചീര, ചിക്കന്‍, ബീന്‍സ് എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
ഒമേഗ-3 ഫാറ്റി ആസിഡിന് നമ്മളുടെ ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ തന്നെ ഇത് ആര്‍ത്തവ സമത്ത് ശരീരത്തില്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. അതിനാല്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിനായി മത്സ്യം, ഫ്‌ലാക്‌സീഡ്‌സ്, വാള്‍നട്ട് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിനും നിരവധി ഗുണങ്ങള്‍ ചെയ്യുന്നു.
ആര്‍ത്തവകാലത്ത് നല്ലപോലെ കഴിക്കേണ്ട ആഹാരങ്ങളില്‍ ഒന്നാണ് കാല്‍സ്യം അടങ്ങിയ വിഭവങ്ങള്‍. പ്രത്യേകിച്ച് പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ഇലക്കറികള്‍, പ്ലാന്റ് ബേയ്‌സ്ഡ് മില്‍ക്ക് എന്നിങ്ങനെ നിരവധി കാല്‍സ്യം അടങ്ങിയ ആഹാരങ്ങള്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ആഹാരങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ തന്നെ, വിറ്റമിന്‍ ഡിയും ശരീര്തതില്‍ എത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. വിറഅറമിന്‍ ഡി ലഭിക്കാന്‍ നട്ടുച്ചയ്ക്ക് കുറഞ്ഞത് 10 മിനിറ്റെങ്കിലും വെയില്‍ കൊള്ളുക എന്നതാണ് ഒരു പ്രധാന മാര്‍ഗ്ഗം.