മല്ലിയില കേടാകാതെ സൂക്ഷിക്കാൻ ചിലരെങ്കിലും പാടുപെടുന്നതായി കാണാറുണ്ട്. മല്ലിയില വാങ്ങി കഴിഞ്ഞാൽ കുറഞ്ഞത് ഒരു മാസമെങ്കിലും കേടുവരാതെ സൂക്ഷിക്കാൻ നിങ്ങൾക്കും ചെയ്യാവുന്ന ഒരു വിദ്യയുണ്ട്.
മല്ലിയിലയുടെ വേരിൽ എപ്പോഴും മണ്ണും അഴുക്കുമൊക്കെ ഉണ്ടാകും. ഇത് സൂക്ഷിക്കാൻ വേര് മുറിച്ച് കളയരുത്. വേരോടെയുള്ള മല്ലിയില വാങ്ങിയാൽ ആദ്യം ഈ അഴുക്കെല്ലാം കഴുകി വൃത്തിയാക്കണം. ശേഷം ഇലകളടക്കം കഴുകി വൃത്തിയാക്കുക. കഴുകി വൃത്തിയാക്കിയ ശേഷം ഇനി ഇത് നന്നായി ഉണങ്ങാൻ അനുവദിക്കണം. അതിനായി ഒരു പാത്രത്തിലോ പേപ്പറിലോ ഈ മല്ലിയില നന്നായി വിടർത്തിയിടുക.
വായു കടക്കാത്ത നല്ല അടച്ചുറപ്പുള്ള ഒരു ജാർ ആണ്. കുറച്ച് നീളത്തിൽ ഉള്ളതാണെങ്കിൽ നല്ലത്. കാരണം ഇതിലേക്കാണ് മല്ലിയില ഇറക്കി വെയ്ക്കുന്നത്. ഈ ജാർ നന്നായി കഴുകി തുടച്ച് ഉണക്കിയെടുക്കണം. ജാറിലും അതിന്റെ അടപ്പിലും അല്പം പോലും വെള്ളം ഇല്ലെന്ന് ഉറപ്പാക്കുക. വെള്ളം ഉണ്ടെങ്കിൽ മല്ലിയില പെട്ടന്ന് ചീഞ്ഞു പോകും.
വേരോടെയുള്ള മല്ലിയില സൂക്ഷിക്കാനുള്ള ഈ വിദ്യയിൽ വെള്ളം കുറച്ച് വേണം താനും. അതിനായി ജാറിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കണം. മല്ലിയിലയുടെ വേര് മുങ്ങാൻ പാകത്തിനുള്ള അളവിൽ വേണം വെള്ളം. എന്നാൽ ഈ വെള്ളം ജാറിലേക്ക് ഒഴിക്കുമ്പോൾ അതിന്റെ മറ്റുഭാഗങ്ങളിൽ വെള്ളം പറ്റാതെ വേണം ഒഴിക്കാൻ. ഇലകളിൽ വെള്ളമിരുന്നാൽ വേഗം ചീഞ്ഞുപോകാൻ സാധ്യതയേറെയാണ്.
ഇനി ഈ ജാറിലേയ്ക്ക് മല്ലിയില ഇറക്കി വെയ്ക്കാം. മല്ലിയിലയുടെ വേര് വെള്ളത്തിൽ മുങ്ങുന്നത് പോലെ വേണം ഇറക്കി വെയ്ക്കാൻ. അതിന് ശേഷം ജാറിന്റെ പുറത്തേയ്ക്ക് മല്ലിയില തള്ളി നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ജാറിനകത്തേയ്ക്ക് ആക്കി നന്നായി അടക്കണം. ശ്രദ്ധിക്കുക. മല്ലിയിലിയുടെ വേര് ഉള്ള ഭാഗത്തല്ലാതെ മറ്റ് ഭാഗങ്ങളിലേക്ക് വെള്ളം തട്ടാൻ പാടുള്ളതല്ല.
ഈ ജാർ ഇനി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.