Food

ചോറിനൊപ്പം കഴിക്കാൻ ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഒരു മുരിങ്ങയിലക്കറി ആയാലോ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ളവയാണ് ഇലക്കറികൾ. അതിൽ തന്നെ നിരവധി ​ഗുണങ്ങൾ അടങ്ങിയതാണ് മുരങ്ങയില. പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. നിരവധി ​ഗുണങ്ങൾ അടങ്ങിയ മുരിങ്ങയില ഉപയോ​ഗിച്ച് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മുരിങ്ങയിലയും മുതിരയും ചേർത്താണ് ഈ കറി തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ

മുരിങ്ങയില – അരക്കപ്പ്
മുതിര – 100ഗ്രാം, വറുത്തു പൊടിച്ചത്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്‌പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്‌പൂൺ
ഉപ്പ്
വെളിച്ചണ്ണെ – ടേബിൾ സ്‌പൂൺ
ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

തയ്യാറാക്കുന്ന രീതി

മുതിര പാകത്തിനു വെള്ളം ചേർത്തു പത്തു മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നു തിളപ്പിച്ച ശേഷം മുരിങ്ങയില ചേർത്തു വേവിച്ച് മാറ്റിവെക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക. ഇതു കറിയിൽ ചേർത്ത് ഉപയോഗിക്കാം.

Latest News