പലരും പലതരം ചായയാണ് കുടിയ്ക്കുന്നത്. ചിലര്‍ കട്ടന്‍ചായ, മറ്റു ചിലര്‍ പാല്‍ച്ചായ, ഗ്രീന്‍ ടീ ഇങ്ങനെ പോകുന്നു. പാല്‍ പലപ്പോഴും നമുക്ക് കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാല്‍ പാല്‍ച്ചായ തന്നെ വേണം എന്ന് നിര്‍ബന്ധമുള്ളവരുമുണ്ടാകാം. ഇത്തരക്കാര്‍ക്ക് പാലില്ലെങ്കിലും പാല്‍ച്ചയ തയ്യാറാക്കാന്‍ സഹായിക്കുന്ന ഒരു വഴിയുണ്ട്.
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കുക. ഇതിലേയ്ക്ക് രണ്ട് കഷ്ണം ചുക്ക്, 12 കരയാമ്പൂ, 10 കുരുമുളക്, രണ്ടു കഷ്ണം കറുവാപ്പട്ട, 12 ഏലയ്ക്ക, 2 ബേ ലീഫ് എന്നിവയാണ് ഇതിനായി വേണ്ടത്. ഇത് പാനിലിട്ട് കുറഞ്ഞ തീയില്‍ നല്ലതുപോലെ ചൂടാക്കിയെടുക്കാം. പിന്നീട് ഇതിലേയ്ക്ക് കാല്‍കിലോ നാം ഉപയോഗിയ്ക്കുന്ന സാധാരണ തേയിലപ്പൊടി ചേര്‍ത്ത് ഇളക്കാം. ഇവിടെ പറഞ്ഞിരിയ്ക്കുന്ന ചേരുവകള്‍ക്ക് ഇത്ര തേയിലപ്പൊടി വേണം. പാന്‍ വീണ്ടും ചൂടാക്കാതെ തന്നെ ഇതേ ചൂടില്‍ ഇട്ട് ഇത് നല്ലതുപോലെ ഇളക്കാം.
ഇത് തണുത്തു കഴിഞ്ഞാല്‍ ഇത് മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കാം. ഇത് കൂടുതല്‍ തരിയുണ്ടെങ്കില്‍ നല്ലതുപോലെ അരിച്ചെടുക്കുക. പിന്നീട് ഇതിലേയ്ക്ക് പഞ്ചസാരയും പൊടിച്ച് തരി കളഞ്ഞ് അരിപ്പെടുക്കാം. ഇതിലേയ്ക്ക് പാല്‍പ്പൊടിയും ചേര്‍ക്കാം. 50 ഗ്രാം പാല്‍പ്പൊടി മതിയാകും. ഇതെല്ലാം ചേര്‍ത്തിളക്കി പിന്നീട് വീണ്ടും അരിച്ചെടുക്കാം. പൊടി വീണ്ടും പൊടിച്ച് കഴിയുന്നത്ര ഇതില്‍ നിന്നും അരിച്ചെടുക്കാം. ഇത് ചൂടാറുമ്പോള്‍ ഒരു ഗ്ലാസ് പാത്രത്തില്‍ ഇട്ട് വായു കടക്കാതെ അടച്ചു വയ്ക്കാം.ഈ പൊടിയുണ്ടെങ്കില്‍ തിളച്ച വെള്ളം മാത്രം മതിയാകും, ചായയ്ക്ക്.
ഇനി ചായ തയ്യാറാക്കാന്‍ വെള്ളം നല്ലതുപോലെ തിളപ്പിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് ഈ പൊടി ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കാം. എത്ര കടുപ്പവും പാലും വേണം എന്നതിന്റെ അടിസ്ഥാനത്തിലാണ് പൊടി ചേര്‍ത്തു കൊടുക്കേണ്ടത്. ഇത് സാധാരണ ചായ പോലെ തിളപ്പിച്ച് വേണമെങ്കില്‍ അരിച്ചെടുത്ത് കുടിയ്ക്കാം. ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന മസാല ചേരുവകളില്‍ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.യാത്ര ചെയ്യുമ്പോഴും പെട്ടെന്ന് ചായ തയ്യാറാക്കുമ്പോഴുമെല്ലാം ഉപയോഗിയ്ക്കാവുന്ന ചായപ്പൊടിയാണ് ഇത്.