ഓണം കഴിഞ്ഞെങ്കിലും പായസത്തിന്റെ മധുരം വീണ്ടും വീണ്ടും രുചിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. രുചികരമായ പൈനാപ്പിൾ സേമിയാ പായസം എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ പൈനാപ്പിളും ചൗവരിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര ആവശ്യത്തിന് വെള്ളം ചേർത്ത് ഉരുക്കി അരിച്ച് മാറ്റിവയ്ക്കുക. 2 ടീസ്പൂൺ നെയ്യിൽ സേമിയായും ചെറുതായി ചൂടാക്കി മാറ്റിവയ്ക്കുക.
ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ചേർത്ത് കൊടുത്ത് കശുവണ്ടിയും മുന്തിരിങ്ങയും വറുത്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം അതേ പാത്രത്തിൽ വേവിച്ചു എടുത്ത പൈനാപ്പിൾ മിക്സ് ചേർത്ത് കൊടുക്കുക, നന്നായി ഇളക്കുക. ശേഷം സേമിയ ചേർത്ത് കൊടുത്ത് യോജിപ്പിക്കുക. അതിലേക്ക് ശർക്കര പാനി ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി യോജിപ്പിക്കുക. ശേഷം തേങ്ങപ്പാലിന്റെ രണ്ടാം പാൽ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. ശേഷം ഏലയ്ക്കാ പൊടിച്ചതും ചുക്ക് പൊടിച്ചതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. ശേഷം കുറുക്കിയ ആദ്യ തേങ്ങാപ്പാൽ(തലപ്പാൽ) തീ കുറച്ച് വെച്ചതിന് ശേഷം ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. വറുത്ത് മാറ്റിവെച്ച കശുവണ്ടിയും മുന്തിരിങ്ങയും ചേർത്ത് പായസം വിളമ്പാം.
content highlight: semiya payasam