Food

ഉച്ചയൂണിന് ഉഗ്രൻ സ്വാദിലൊരു പടവലങ്ങ തീയൽ വെച്ചാലോ?| Padavalanga Theeyal

ഉച്ചയൂണിന് ഉഗ്രൻ സ്വാദിലൊരു പടവലങ്ങ തീയൽ വെച്ചാലോ? ഇതുമാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പടവലങ്ങ അരിഞ്ഞത് – ഒരു കപ്പ്
  • തക്കാളി അരിഞ്ഞത് _അര കപ്പ്
  • ചെറിയ ഉള്ളി – കാൽ കപ്പ്
  • തേങ്ങ – അര മുറി ചിരകിയത്
  • മഞ്ഞൾ പൊടി – അര സ്പൂൺ
  • മുളക് പൊടി – ഒന്നര സ്പൂൺ
  • മല്ലിപൊടി – രണ്ട് സ്പൂൺ
  • ഉലുവ പൊടി – കാൽ സ്പൂൺ
  • പച്ചമുളക് – മൂന്ന്
  • കറിവേപ്പില
  • കടുക്
  • വറ്റൽമുളക്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ചുവട് കട്ടിയുള്ള ചട്ടിയിൽ തേങ്ങ വറക്കുക. തേങ്ങ മൂത്ത് മണം വന്നാൽ മല്ലി, മുളക്, എന്നിവ ചേർത്ത് നല്ല ബ്രൌൺ നിറം മാകുന്നത് വരെ വറക്കുക. അത് നന്നായി അരച്ച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, പടവലങ്ങ, പച്ചമുളക് എന്നിവ വഴററുക. അതിൽ തക്കാളിയും മഞ്ഞൾ പൊടിയും, ഉലുവ പൊടി ,പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വെന്താൽ അരപ്പ് ചേർക്കുക. തിള വന്നാൽ കറി ഇറക്കി വെച്ച് വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ കറിയിലേക്ക് വറത്ത് ഇടുക.