Recipe

മുരിങ്ങയ്ക്ക മാത്രം വച്ച് ഒരു സാമ്പാർ ആയാലോ | easy-way-to-prepare-drumstick-sambar

മുരിങ്ങയ്ക്ക മാത്രം ഉണ്ടെങ്കിലും തയ്യാറാക്കാം രുചികരമായ സാമ്പാർ. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Step 1:

ഒരു കുക്കറിൽ തുവര പരിപ്പിനൊപ്പം ആവശ്യത്തിന് വെള്ളവും മഞ്ഞളും ചേർത്ത് 5 – 6 വിസിൽ കേൾക്കുന്നത് വരെ വേവിക്കുക. പുളി വെള്ളത്തിലിട്ട് ഒന്ന് കുതിർത്തെടുക്കുക.

Step 2:

ഇനി ഒരു പാൻ ചൂടാക്കി അതിൽ മല്ലി, ഉലുവ, പൊട്ടുകടല, ചുവന്ന മുളക് എന്നിവ ചേർത്ത് മൂന്നോ നാലോ മിനിറ്റ് നന്നായി ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങ കൂടെ ചേർത്തിളക്കുക. ഈ കൂട്ട് തണുത്ത് കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ എടുത്ത് അല്പം വെള്ളം കൂടെ ചേർത്ത് അരച്ചെടുക്കുക.

Step 3:

മറ്റൊരു പാത്രത്തിൽ കഷ്ണങ്ങളാക്കിയ മുരിങ്ങയ്ക്ക വെള്ളത്തിൽ ചേർത്ത് അഞ്ച് മിനിറ്റോളം വേവിച്ചെടുക്കുക. ഇതിലേയ്ക്ക് പുളിവെള്ളം കൂടെ ചേർക്കുക. മഞ്ഞൾ കൂടെ ചേർത്ത് ഇത് ഒരു 4-5 മിനിറ്റ് കൂടെ തിളയ്ക്കാൻ അനുവദിക്കുക.

Step 4:

ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത ശേഷം ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ അരപ്പ് കൂടെ ചേർത്ത് ഇളക്കുക.

Step 5:

ഇനി വേവിച്ച തുവര പരിപ്പ് കൂടെ ചേർത്ത് ഇളക്കിയ ശേഷം ഒരു 4 – 5 മിനിറ്റ് കൂടെ വേവിക്കുക.

Step 6:

മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി, ഇത് തയ്യാറാക്കിയ സംബറിലേയ്ക്ക് ചേർത്ത് ചൂടോടെ വിളമ്പാം.

content highlight: easy-way-to-prepare-drumstick-sambar