വീട്ടിൽ ഗോതമ്പ് ഇരിപ്പുണ്ടോ? ഉണ്ടെങ്കിൽ കിടിലൻ സ്വാദിലൊരു പായസം തയ്യാറാക്കാം. എങ്ങനെയെന്നല്ലേ, വരൂ നോക്കാം.
ആവശ്യമായ ചേരുവകള്‍
ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കിൽ 1 മണിക്കുർ വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിക്കുന്നതായിരിക്കും നല്ലത്, കാരണം പെട്ടെന്ന് വെന്ത് കിട്ടും. ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക. 1 നൊൻസ്റ്റിക്ക് പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഗോതമ്പ് ചേർത്ത് ഒന്ന് ചെറുതായി വറക്കുക.
ശേഷം 1.5 കപ്പ് രണ്ടാം പാൽ ചേർത്ത് ഇളക്കി ഗോതമ്പ് ആ പാലിൽ വേവിച്ച് എടുക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക. രണ്ടാം പാലിൽ വേവിച്ച് എടുതാൽ രുചി കൂടും. ഗോതമ്പ് വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി വേവിക്കുക. കുറച്ച് കുറുകാൻ തുടങ്ങുമ്പോൾ ബാക്കി രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.
ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ,ഏലക്കാപൊടി, ചുക്ക് പൊടി, ജീരകപൊടി ഇവ കൂടെ ചേർത്ത് ഇളക്കുക. ഒന്ന് ചെറുതായി തിളച്ച ശേഷം തീ ഓഫ് ചെയ്യാം. പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ്, കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലേക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം. നല്ല രുചികരമായ ഗോതമ്പ് പായസം തയ്യാർ.