കുട്ടികൾക്കായി ഒരു സിംപിൾ ജാം റോൾ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
1 കപ്പ് മൈദ മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് മിക്സ് ചെയിത് വയ്ക്കുക. 3 മുട്ട ഒരു നുള്ള് ഉപ്പും 1/2 ടീസ്പൂൺ വനില എസ്സൻസും ചേർത്ത് ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. ഇതിലേക്ക് 1/2 പഞ്ചസാര പൊടിച്ചത് കുറേശ്ശേ ഇട്ട് (മധുരത്തിന് ആവശ്യമായ പഞ്ചസാര) നന്നായി പതപ്പിച്ച് എടുക്കുക. ശേഷം, മൈദ അല്പാല്പ്പം ഇട്ട് പതിയെ ഒരു തടി തവി കൊണ്ട് യോജിപ്പിച്ച് എടുക്കുക. ഒരു പാൻ ചൂടാക്കി 1 ടീസ്പൂൺ ബട്ടർ ഇട്ട് പാനിൽ എല്ലായിടവും പറ്റുന്ന രീതിയിൽ ചുറ്റിക്കുക. വേറേ ഒരു പരന്ന തവ ( ദോശ കല്ല് പോലെയുള്ളത്) സ്റ്റൗവിൽ വച്ച് ചൂടാക്കിയ ശേഷം ഫ്ലെയിം കുറച്ച് വയ്ക്കുക.
ബട്ടർ പുരട്ടിയ പാനിലേക്ക് ഈ കൂട്ട് ഒഴിച്ച് തവ യുടെ മുകളിൽ വച്ച് മൂടി വയ്ക്കുക. 8 /10 മിനിറ്റ് മതിയാകും പാകം ആയി വരാൻ. പാകം ആകുമ്പോൾ പാനിൽ നിന്ന് ഒരു ബട്ടർ പേപ്പറിൽ അല്‌പം പഞ്ചസാര വിതറി അതിലേക്ക് മാറ്റുക. കുറച്ച് തണുത്ത് കഴിയുമ്പോൾ ഒരു നുള്ള് ഗ്രാമ്പൂ പൊടിച്ചത് വിതറിയ ശേഷം (ഗ്രാമ്പൂ വേണ്ടത്തവർക്ക് ഒഴിവാക്കാം) ഇഷടമുള്ള ജാം തേച്ച് റോൾ ചെയ്ത് ബട്ടർ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വച്ച് ഒന്ന് സെറ്റായ ശേഷം കട്ട് ചെയിത് എടുക്കാം.