കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു പച്ചമാങ്ങാ ഇഞ്ചി ചമ്മന്തി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തേങ്ങാ ചിരകിയത് – അര മുറി
- മാങ്ങാ – 1/2
- ഇഞ്ചി ചെറിയ കഷ്ണം
- ചെറിയ ഉള്ളി – 3
- പച്ചമുളക് – 3
- മുളകുപൊടി -1 സ്പൂൺ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കിയ മാങ്ങയും ഇഞ്ചിയും പച്ചമുളകും കുഞ്ഞുള്ളിയും ആദ്യം ചതച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പീരയും മുളക് പൊടിയും ചേർത്ത് തരിയായി അരച്ചെടുക്കാം. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് കൈകൊണ്ടു നന്നായി മിക്സ് ചെയ്തെടുക്കാം.