വളരെ എളുപ്പത്തിൽ രുചികരമായി ഒരു മുരിങ്ങയില തോരൻ വെച്ചാലോ? ചോറിനൊപ്പം കഴിക്കാൻ ഇത് കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- 1, മുരിങ്ങയില ഒരു കപ്പ് ( കഴുകി വൃത്തിയാക്കിയത്)
- 2, സവോള ഒരെണ്ണം
- 3,ജീരകം കുറച്ച്
- 4, കറിവേപ്പില
- ഉപ്പ്
- എണ്ണ
- കടുക്
- മഞ്ഞൾപൊടി
- 5,വെളുത്തുള്ളി 5,അല്ലി (ചെറുതായി അരിഞ്ഞത്)
- 6,തേങ്ങാ ചിരകിയത് ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെക്കുക. ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ജീരകവും വെളുത്തുള്ളിയും ഇട്ടു ചെറുതായി മൂപ്പിക്കുക. ശേഷം തേങ്ങയും മഞ്ഞൾപ്പൊടിയും ഇട്ട് ഇളക്കുക. രണ്ട് മിനിറ്റിനു ശേഷം കഴുകി വെച്ച മുരിങ്ങയില ഇട്ട് ഇളക്കുക. ഗ്യാസ്സ് സ്വിമ്മിൽ വെച്ച് വേവിക്കുക.