ഉച്ചയൂണ് കുശാലാക്കാൻ നാടൻ സ്റ്റൈലിലൊരു പരിപ്പ് കറി വെച്ചാലോ? കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പരിപ്പ് കഴുകി കുക്കറില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി ഇവ നല്ലതുപോലെ അരച്ച് പേസ്റ്റ് ആക്കുക. വെന്ത പരിപ്പിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. ഇളക്കി ഉപ്പ് പാകം നോകുക. അഞ്ചു മിനിറ്റ് മീഡിയം ഫ്ലെമിൽ വെക്കുക. അടുപ്പില്‍ നിന്ന് മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കുഞ്ഞുള്ളി, കറിവേപ്പില, വറ്റല്‍ മുളക് ഇവ ബ്രൌണ്‍ നിറമാക്കി പരിപ്പ് കറിയിലേക്ക് ഒഴിക്കുക. പരിപ്പ് കറി റെഡി.