ഒരു തട്ടിക്കൂട്ട് ഉള്ളിക്കറി വെച്ചാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഉള്ളിക്കറി റെസിപ്പി. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 2 സവാള
- 4 വെളുത്തുള്ളി
- ഒരു ചെറിയ കഷ്ണം ഇഞ്ചി
- എണ്ണ
- കടുക്
- കറിവേപ്പില
- തക്കാളി
- പച്ചമുളക്
- മഞ്ഞൾ പൊടി
- മുളക് പൊടി
- മല്ലി പൊടി
- ഗരം മസാല
- ഉപ്പ്
- ക്യാപ്‌സിക്കം
- മല്ലിയില
തയ്യാറാക്കുന്ന വിധം
2 സവാള, 4 വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി ഇവയെല്ലാം ചെറുതായി അരിഞ്ഞു വെക്കുക. എണ്ണയിൽ കടുക് പൊട്ടിച്ചിട്ട് ഇവ ചേർത്ത് വഴറ്റുക. നന്നായി വഴന്നിട്ടു, കുറച്ചു കറിവേപ്പിലയും ഒരു തക്കാളിയും രണ്ടു പച്ചമുളക് ചെറുതായി മുറിച്ചതും ചേർത്ത് ഒന്നു വഴറ്റുക. അതിലേക്ക് അരസ്പൂണ് മഞ്ഞൾ പൊടി, അരസ്പൂൺ മുളക്പൊടി കാൽ സ്പൂൺ മല്ലി പൊടി ഇവച്ചേർത്തു മൂപ്പിക്കുക. അതിലേക്ക് കുറച്ചു വെളളം ഒഴിച്ചു അടച്ചു വെക്കുക. തിളച്ച ശേഷം ആവശ്യത്തിനു ഉപ്പും, കാൽ സ്പൂൺ ഗരം മസാലയും, ഒരു ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞതും ചേർത്തു അടച്ചു വെച്ചു ഒന്നൂടെ നന്നായി തിളപ്പിക്കുക. കുറച്ചു മല്ലിയില തൂവി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക. ഉള്ളി കറി റെഡി.