ഓവനും, മുട്ടയും, ക്രീമും വേണ്ടാത്ത കേക്കുണ്ട്. മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു സിംപിൾ റെസിപ്പിയാണ്.
ചേരുവകൾ
- ബിസ്കറ്റ്
- പാൽപ്പൊടി
- പാൽ
- പഞ്ചസാര
- ഏലയ്ക്കപ്പൊടി
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേക്ക് വറുക്കാനാവശ്യമായ എണ്ണയും ഒപ്പം പത്ത് ബിസ്കറ്റും ചേർക്കാം.
- വറുത്തെടുത്ത ബിസ്കറ്റ് പൊടിക്കാം.
- മറ്റൊരു പാനിൽ അൽപ്പം വെള്ളമെടുത്ത് പഞ്ചസാര ചേർത്ത് അലിയിക്കുക.
- അതിലേക്ക് രണ്ട് ഏലയ്ക്ക പൊടിച്ചതും ചേർക്കാം.
- കുറച്ച് പാൽ തിളപ്പിച്ചെടുക്കാം. പാൽപ്പൊടിയിലേക്ക് ചെറുചൂടുള്ള പാലൊഴിച്ചിളക്കുക.
- പഞ്ചസാര ലായനിയിലേക്ക് പാൽപ്പൊടിയും, പൊടിച്ചു വച്ചിരിക്കുന്ന ബിസ്കറ്റും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് ഈ മിശ്രിതം അതിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. സെറ്റായതിനു ശേഷം മുറിച്ച് കഴിച്ചു നോക്കൂ.
content highlight: eggless-cake-with-biscuit-instant-recipe