നാലുമണി ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ഉള്ളിവട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മൈദാ – രണ്ടു കപ്പ്
- വല്യ സവോള – 2 നീളത്തിൽ അരിഞ്ഞത്
- പച്ചമുളക് – അഞ്ചണ്ണം വട്ടത്തിൽ അരിഞ്ഞത്
- സോഡാ പൊടി – അര ടി സ്പൂൺ
- കറിവേപ്പില കൊത്തിയരിഞ്ഞത്
- ഇഞ്ചി കൊത്തിയരിഞ്ഞത് – ഒരു കഷ്ണം
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
മൈദയിൽ സോഡാ പൊടിയും, ഉപ്പും ചേർത്ത ശേഷം സവള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നന്നായി തിരുമ്മി ചേർക്കണം. അതിനു ശേഷം കുറച്ചു വെള്ളമൊഴിച്ചു ചപ്പാത്തിയെക്കാൾ അയഞ്ഞ പരുവത്തിലുള്ള മാവു തയ്യാറാക്കാം. ഈ കൂട്ട് രണ്ടുമൂന്നു മണിക്കൂർ അടച്ചു വെക്കണം. അതിനു ശേഷം കയ്യിൽ വെള്ളം നനച്ചു ഉഴുന്നുവട പോലെ ഹോൾ ഇട്ടു ചൂടായ എണ്ണയിൽ വറുത്തു കോരാം.