Food

മാങ്ങാകാലം വന്നാൽ തയ്യാറാക്കാം മാങ്ങ സൽസ | Mango salsa

മാങ്ങാ കാലം വന്നാൽ ഇനി മാങ്ങാ സൽസ തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പഴുത്ത മാങ്ങ
  • പച്ചമുളക്
  • മല്ലിയില
  • ചെറുനാരങ്ങ നീര്
  • ഉപ്പ്
  • പഞ്ചസാര
  • കുരുമുളക്

തയ്യാറാക്കുന്ന വിധം

പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞ് കൂടെ അരിഞ്ഞ ഒരു പച്ചമുളകും മല്ലിയിലയും ഇത്തിരി ചെറുനാരങ്ങ നീരും ഒരു നുള്ള് ഉപ്പ്, പഞ്ചസാര, കുരുമുളക് എല്ലാം ഒന്ന് മിക്സ് ചെയ്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.