സൊയാ ചങ്ങ്സിന്റ കറി കഴിക്കാൻ മടിയുള്ളവർ ഇങ്ങനെ ഒന്ന് ട്രൈ ചെയിത് നോക്കു. ഇത് തീർച്ചയായും ഇഷ്ടപെടും. അടിപൊളി സ്വാദിൽ തയ്യാറാക്കാം സൊയാ ചങ്ങ്സ് ഫ്രൈ.
ആവശ്യമായ ചേരുവകൾ
- സൊയാ ചങ്ങ്സ് 100 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബിൾസ്പൂൺ
- മുളക് പൊടി 1 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി 1/4 ടേബിൾസ്പൂൺ
- ചിക്കൻ മസാല / ഗരം മസാല 1/2 ടേബിൾസ്പൂൺ
- എണ്ണ 1 ടേബിൾ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- നാരങ്ങാനീര് 1ന്റ പകുതി
- ചൂട് വെള്ളം 1/4 ടീ കപ്പ്
- കറിവേപ്പില 1 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം സൊയാ വെള്ളo തിളയ്ക്കുമ്പോൾ അതിലേക്കിട്ട് 3 മിനിറ്റ് തിളപ്പിച്ച് വെള്ളം ഊറ്റി കളയുക, ചൂട് മാറി കഴിയുമ്പോൾ സൊയായിലെ വെള്ളം പിഴിഞ്ഞ് എടുക്കുക. വലിയ സൊയാ ആണേൽ ഒന്ന് കട്ട് ചെയ്തത് എടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇട്ട് പച്ച മണം മാറുമ്പോൾ സൊയാ ചങ്ങ്സ് ഇട്ട് 3, 4 മിനിറ്റ് വഴറ്റുക. ഇതിലേക്ക് മസാലപൊടികളും അവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ശേഷം എടുത്ത് വച്ച ചൂട് വെള്ളത്തിൽ നാരങ്ങാ നീരും ചേർത്ത് സൊയായിലേയ്ക്ക് ഒഴിച്ച് ഒരു 5 മിനിറ്റ് മൂടി വച്ച് വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോൾ തുറന്ന് വച്ച് തീ കുറച്ച് വച്ച് ഡ്രൈ ആക്കി എടുക്കാം.