വളരെ എളുപ്പത്തിൽ ഒരു ചേന ഫ്രൈ തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
- ചേന
- മുളക് പൊടി
- മഞ്ഞൾപൊടി – 1/2 ടേബിൾസ്പൂൺ
- കുരുമുളക്പൊടി 1 ടേബിൾസ്പൂൺ
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ചേന ഘനം കുറച്ചു അരിഞ്ഞു നല്ല വണ്ണം കഴുകി എടുക്കുക. വെള്ളം വാർത്ത ശേഷം മുളക് പൊടി- 1 ടേബിൾസ്പൂൺ, മഞ്ഞൾപൊടി – 1/2 ടേബിൾസ്പൂൺ ,കുരുമുളക്പൊടി 1 ടേബിൾസ്പൂൺ, ഉപ്പ് അതിൽ ചേന ഇട്ട് മിക്സ് ചെയ്തു വെക്കുക. മസാല ചേനയിൽ പിടിച്ചതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തു എടുക്കുക.