Celebrities

വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുക, ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികള്‍; സീമ ജി. നായര്‍ – seema g nair about debate on tv serial censoring

എന്‍ഡോസള്‍ഫാനേക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്ന് പറഞ്ഞ താരം പുതുതലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേര്‍ത്തു

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന വനിതാ കമ്മിഷന്‍റെ പഠന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകളാണ് സൃഷ്‍ടിച്ചിരിക്കുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്‍റെ പരാമര്‍ശവും വലിയ രീതിയിൽ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം.

പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരേ നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സീരിയല്‍ സംബന്ധമായ പരാമർശങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സീമ. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികളാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്ബുക്കിലൂടെ കുറിച്ചു.

10-നും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ സീരിയലൊന്നും കാണാറില്ലെന്നു കുറിച്ച സീമ, പല വീടുകളില്‍ ചെല്ലുമ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയലാണെന്ന് പ്രായം ചെന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളത് ..വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുകയെന്നും താരം വ്യക്തമാക്കി.

ഞങ്ങള്‍ക്ക് അന്നം തരുന്ന പ്രൊഡ്യൂസഴ്‌സിന് നൂറ് എപ്പിസോഡൊക്കെ എടുത്ത് സെന്‍സറിങ്ങിനു വിടാന്‍ സാധിക്കുമോ എന്നും സീമ, ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. എന്‍ഡോസള്‍ഫാനേക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്ന് പറഞ്ഞ താരം പുതുതലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾക്ക് സീമ ശക്തമായ രീതിയിൽ മറുപടി നൽകുകയും ചെയ്തു. എല്ലാ സീരിയലുകളും അല്ലാ… ചില സീരിയലുകൾ വളരെ മോശം നിലവാരം തന്നെയാണ് എന്ന കമെന്റിന് നമ്മൾ മനുഷ്യരും അങ്ങനെ അല്ലെ ..എല്ലാം നല്ലതായി എന്തേലും ഈ ലോകത്തു കാണിച്ചു തരാൻ പറ്റുമോ ,അതിനു കാടടച്ചു വെടി വെക്കണോ എന്നും താരം ചോദിച്ചു.

STORY HIGHLIGHT: seema g nair about debate on tv serial censoring

Latest News