വയനാട് എംപി പ്രിയങ്ക ഗാന്ധി 28ന് ലോകസഭയിൽ സത്യപ്രതികജ്ഞ ചെയ്യും.
ശേഷം 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്തി തന്റെ പ്രിയപ്പെട്ട വയനാടുക്കാർക്ക് നേരിട്ട് നന്ദി അറിയിക്കും. പ്രിയങ്ക വേണ്ടി ഗംഭീര വരവേൽപ്പാണ് നാട്ടുകാർ ഒരുക്കി വച്ചിട്ടുള്ളത്.
രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
ലോകാസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര ഗവണ്മെന്റ് നിരസിച്ച വയനാട് പുനരുദ്ധാരണ പാക്കേജിനെ ഊന്നൽ നൽകിയായിരിക്കും പ്രിയങ്ക സംസാരിക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.