Food

ഒരു ടേസ്റ്റി അവക്കാഡോ ടോസ്റ്റ് ഉണ്ടാക്കിയാലോ

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് അവക്കാഡോ. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബ്രേക്ക്‌ഫാസ്റ്റ് ആയും ഡിന്നർ ആയും എല്ലാം കഴിക്കാവുന്ന ഒരു അവക്കാഡോ ടോസ്റ്റ് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

അവക്കാഡോ
ബ്രെഡ്
സവാള
തക്കാളി
യോഗർട്ട്
ചില്ലി ഫ്ലൈക്സ്
ഉപ്പ്
ബട്ടർ
നാരങ്ങാനീര്

തയ്യാറാക്കുന്ന രീതി

ബ്രഡ് ബട്ടർ തേച്ച് നന്നായി ചൂടാക്കി എടുത്ത് മാറ്റിവെക്കുക. അടുത്തതായി പഴുത്ത അവക്കാഡോ മുറിച്ചെടുത്ത് നന്നായി ഉടയ്ക്കുക. ഇതിലേക്ക് ചതുരത്തിൽ അരിഞ്ഞ തക്കാളി, സവാള എന്നിവയും ചില്ലി ഫ്ലൈക്സ്, ഉപ്പ് എന്നിവയും ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് ഫ്ലേവർ ഇല്ലാത്ത യോഗർട്ട് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. അല്പം നാരങ്ങാനീര് കൂടി ഒഴിച്ചാൽ രുചി കൂടും. ഇത് നേരത്തെ തയ്യാറാക്കി വെച്ച ബ്രെഡിൽ പുരട്ടി കഴിക്കാം.