Food

കണ്ണൂർ സ്റ്റൈൽ കലത്തപ്പം ഇനി ഇതാ നമ്മുടെ അടുക്കളയിലും

വീട്ടിൽ കലത്തപ്പം ഉണ്ടാക്കി നോക്കിയാൽ നന്നാകാറില്ല എന്നാണ് പലരുടെയും പരാതി. എന്നാലിതാ ആ പരാതി പരിഹരിക്കാം. എല്ലാവർക്കും എളുപ്പമായ രീതിയിൽ ഉണ്ടാക്കാവുന്ന കണ്ണൂർ സ്റ്റൈൽ കലത്തപ്പം ഒന്ന് പരീക്ഷിക്കാം

ആവശ്യമായ ചേരുവകൾ
പച്ചരി – ഒരു കപ്പ്
ചോറ് – രണ്ട് ടീസ്പൂണ്
ഏലക്ക – ഒന്ന്
നല്ല ജീരകം – കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം – ഒരു കപ്പ്
ശർക്കര -250 ഗ്രാം
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ഓയിൽ – മൂന്ന് ടീസ്പൂൺ
തേങ്ങാക്കൊത്ത്‌ – മൂന്ന് ടീസ്പൂണ്
ചെറിയുള്ളി അരിഞ്ഞത് – രണ്ട് ടീസ്പൂണ്

തയ്യാറാക്കേണ്ട രീതി

നന്നായി കഴുകിയ പച്ചരി മൂന്ന് മണിക്കൂർ കുതർത്തി വെക്കുക. ശേഷം കഴുകിയൂറ്റിയ അരിയിൽ ചോറ്, ഏലക്ക ജീരകം, ഉപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ  അരച്ചെടുക്കുക. ഒരു അരക്കപ്പ് വെള്ളമൊഴിച്ചു ശർക്കര നന്നായി ഉരുക്കി പാനിയാക്കുക. ഇത് ചൂടോടെ ഒരു അരിപ്പയിലൂടെ നേരത്തെ തയ്യാറാക്കി വെച്ച അരിമാവിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ബേക്കിംഗ് സോഡയും ഇതിൽ ചേർക്കുക. പിന്നീടൊരു കുക്കർ അടുപ്പത്തു വെച്ചു ചൂടാക്കിയശേഷം ഓയിൽ ഒഴിച്ചു തേങ്ങാക്കൊത്തും ചെറിയുള്ളി അരിഞ്ഞതും ഗോൾഡൻ നിറമാകും വരെ നന്നായി വറുത്തു മൂപ്പിച്ചു കോരുക. കുച് തേങ്ങാക്കൊത്തു കുക്കറിൽ ഇട്ട ശേഷം മുകളിൽ അരിമാവ് ഒഴിക്കുക. ബാക്കിയുള്ള തേങ്ങാകൊത്തും ഉള്ളിയും മുകളിൽ വിതറി കുക്കർ അടക്കുക. വിസിൽ റെഗുലേറ്റർ ഊരി മാറ്റാൻ മറക്കരുത് . 30 സെക്കൻഡ് ഹൈ ഫ്ലെയ്മിൽ വെച്ച ശേഷം നന്നായി ചൂടാക്കിയ ഒരു പാനിൽ കുക്കർ കയറ്റി വെക്കുക. ലോ ഫ്ലെയ്മിൽ 3 വിസിൽ വരുത്തി ഓഫ് ചെയ്യുക. ആവിപോയ ശേഷം തുറന്ന് നോക്കിയാൽ നന്നായി വെന്ത നല്ല കിടിലൻ കലത്തപ്പം തയ്യാർ.