UAE

ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

യുഎഇയുടെ അമ്പത്തി മൂന്നാം ദേശീയ ദിനം പ്രമാണിച്ച് തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ പ്രസിഡന്റ്‌ 2269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. നല്ലപെരുമാററം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ്‌ ഉത്തരവിട്ടിരിക്കുന്നത്.

ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ.ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. നല്ലപെരുമാററം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് വഴി ഒരുങ്ങിയിരിക്കുന്നത് തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തി​െൻറയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.തടവുകാർക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാൻ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.

അതേസമയം യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​നു​ശേ​ഷം താമസ, വി​സാ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വു​ക​ള്‍ക്ക് വി​ധേ​യ​രാ​യവർ , അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച വ്യ​ക്തി​ക​ള്‍ തുടങ്ങിയവർക്കും ഇളവ് ലഭിക്കില്ല . ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ല​യ​ള​വ്. യുഎഇയിൽ സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​ന്​ ശേ​ഷം താ​മ​സ, വി​സാ നി​യ​മ​ലം​ഘ​നം ന​ട​ത്തിയവ​ര്‍ക്ക് പു​റ​മെ, മറ്റ് മൂ​ന്നു വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ക്കും പൊതുമാപ്പിന്റെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വ്യ​ക്ത​മാ​ക്കി.