Food

ചായക്കടയിലെ ബോണ്ട ഇനി വീട്ടിൽ തയ്യാറാക്കാം

ചായക്കടയിൽ കിട്ടുന്ന അതേരുചിയിൽ ഉരുളക്കിഴങ്ങ് മസാലബോണ്ട വീട്ടിൽ തയാറാക്കാം.

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് – രണ്ട്
കടലപ്പൊടി – മുക്കാൽ കപ്പ്
ഗോതമ്പ് പൊടി – കാൽ കപ്പ്
സവാള – ഒന്ന്
പച്ച മുളക് – മൂന്ന്
ഇഞ്ചി – ചെറിയ കഷ്ണം
കടുക്
ഉഴുന്ന്
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
കറിവേപ്പില
കായം പൊടി – ഒരു നുള്ള്
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന രീതി

പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് ചതച്ചത് ഇട്ടു വഴറ്റുക. ചെറുതായി അരിഞ്ഞ സവാള കൂടി ഇതിലേക്ക് ഇട്ട് വഴറ്റുക. വേവിച്ചു തൊലി കളഞ്ഞു നന്നായി ഉടച്ചു വച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും, മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കി വേവിക്കുക. അതിനുശേഷം  തണുക്കാനായിട്ട് വക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക. ഒരു പാത്രത്തിൽ കടലപ്പൊടി, ഗോതമ്പു പൊടി( ഇതിന് പകരം മൈദയും ഉപയോഗിക്കാം), ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ദോശ മാവ് പരുവത്തിൽ കലക്കുക. അതിലേക്ക് കായപ്പൊടി കൂടി ചേർത്തിളക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് മസാല ഉരുളകൾ ഓരോന്ന് എടുത്തു മാവിൽ മുക്കി ഇട്ടു വറത്തു കോരുക.