Recipe

ഇതിന്റെ രുചി ഞെട്ടിക്കും ഇനി ചാള റോസ്റ്റ് ചെയ്യാം

ചേരുവകൾ :

ചാള
ഉള്ളി – 2
തക്കാളി – 2
പച്ചമുളക്
ഇഞ്ചി, വെളുത്തുള്ളി
കുരുമുളക്

തയ്യാറാകുന്ന വിധം :

കുഞ്ഞി ചാളയിൽ ഉപ്പ്, മുളക്, മഞ്ഞൾ പൊടി എന്നിവ പുരട്ടി കുറച്ച് സമയം വെക്കുക. പിന്നീട്‌ അത് തിളച്ച എണ്ണയിലേയ്ക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ ആ പൊരിച്ച എണ്ണയുടെ ബാക്കി ഒഴിച് അതിലേക്ക് കുറച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് മൂപിക്കുക. ഇനി അതിലേക്ക് രണ്ട് വലിയഉള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക, അത് മൂടി വേവിക്കാൻ വെക്കുക. പിന്നീട്‌ അതിലേക്ക് തക്കാളി ചെറിതായി അരിഞ്ഞത് ചേർക്കുക. അത് വെന്തു കഴിഞ്ഞാൽ മസ്സാല പൊടികൾ ചേർക്കം.അതിന്നായി മഞ്ഞൾ, മുളക്, മല്ലി, കുരുമുളക് പൊടി എനിവ ചേർത്ത് കൊടുക്കുക. മസ്സാലയുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇനി ഇതിലേയ്ക് ആവിശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് നല്ലപോലെ വറ്റിച്ചെടുക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കിയ ചാള ഇട്ടുകൊടുത്തു നല്ലപോലെ വീണ്ടും ഇളക്കി യോജിപ്പിക്കുക.