ചേരുവകൾ :
പരിപ്പ്- 1 കിലോ
ചെറിയ ഉള്ളി – 25 എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷണം
വറ്റൽമുളക് -5 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യം ഒന്നരമണിക്കൂർ തുമര പരിപ്പ് കുതിർക്കുക ശേഷം വെള്ളം എല്ലാം ഊറ്റി കളയുക. അതിനുശേഷം പരിപ്പു വടയ്ക്ക് ആവശ്യമായ ഉള്ളിയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞുവയ്ക്കുക. ഒരു പാത്രത്തിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വറ്റൽ മുളകും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വെള്ളം കളഞ്ഞു വെച്ചിരിക്കുന്ന പരിപ്പ് നന്നായിട്ട് അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകാൻ വെക്കുക. നമ്മൾ അരച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന ഉള്ളി ഇഞ്ചി പച്ചമുളക് മിശ്രിതം ചേർത്ത് കൊടുക്കുക.അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് എല്ലാം കൂടെ നന്നായി ഇളക്കുക. ഈ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകൾ കയ്യിൽ വെച്ച് അമർത്തി പരന്ന രൂപത്തിലാക്കി ചൂടായ എണ്ണയിലേക്ക് ഇടുക. ഇരുവശവും മൂപ്പിച്ച് ഏകദേശം ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ കോരിയെടുക്കുക.