വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ചിയ വിത്തുകളിൽ ധാരാളം ലയിക്കുന്നതും ലഭിക്കാത്തതുമായ നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയ ദഹനത്തിന് വേഗം കൂട്ടും അതുവഴി വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. അതിനാൽ തന്നെ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാകും.
ഫൈബർ മാത്രമല്ല ഇവയിൽ ധാരാളം പ്രോട്ടീനും ഉണ്ട്. ഇത് പേശികൾ ആരോഗ്യകരമായി സംരക്ഷിക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ വയറിന് സംതൃപ്തി നൽകുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ ഒന്നാണ് ചിയ വിത്തുകൾ. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. പൊണ്ണത്തടി, ഉപാപചയ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇൻഫ്ലമേഷൻ (വീക്കം) കുറക്കാൻ ഇവ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിങ്ങനെ എല്ലുകളുടെ ആരോഗ്യത്തിനും ഉപാപചയ പ്രവർത്തനത്തിനും അത്യാന്തപേക്ഷിതമായ ഘടകങ്ങളും ചിയയിൽ അടങ്ങിയിട്ടുണ്ട്.
ചിയയിൽ അടങ്ങിയിരിക്കുന്ന നാരുകൾ തന്നെയാണ് ഇതിൽ പ്രധാനാം.രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വയറിന് പൂർണത നൽകും. അതായത് വാരിവലിച്ച് കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കി കലോറി ഉപയോഗം കുറക്കാൻ സഹായിക്കുമെന്ന് സാരം. ചിയ വിത്തിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ വെള്ളം ആഗിരണം ചെയ്യുന്നു. അത്തരത്തിൽ വെള്ളം ആഗിരണം ചെയ്ത് ഇവ ജെൽ പരിപത്തിലാകും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും അമിത ഭക്ഷണമെന്ന തോന്നൽ തന്നെ ഇല്ലാതാക്കുകയും ചെയ്യും.