ദിവസവും വീട്ടില്‍ ചന്ദനത്തിരി കത്തിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നെഗറ്റീവ് അന്തരീക്ഷത്തെ അകറ്റുന്നു
നെഗറ്റീവ് ചിന്തകളെ അകറ്റാനും ചീത്ത എനര്‍ജിയെ അകറ്റാനും ചന്ദനത്തിരികള്‍ കത്തിക്കുന്നതിലൂടെ സാധിക്കും. ആ സുഗന്ധം ശ്വസിക്കുന്നതിലൂടെ സാധിക്കും. നെഗറ്റീവ് എനര്‍ജിയെ അകറ്റുമെന്ന് മാത്രമല്ല വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാനും ചന്ദനത്തിരിക്ക് സാധിക്കും.
റിലാക്‌സേഷന്‍
തിരക്കുകളുടെ ലോകത്താണ് നമ്മളെല്ലാം ജീവിക്കുന്നത്. ജോലിത്തിരക്കും വീട്ടിലെ തിരക്കുകളും കാരണം ആളുകള്‍ക്ക് മാനസിക പിരിമുറുക്കവും ഉത്കണ്ഠയും മറ്റ് അസ്വസ്ഥകതകളും അനുഭവിക്കുന്നത് പതിവാകുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസമേകി സമാധാന അന്തരീക്ഷം നല്‍കാന്‍ ചന്ദനത്തിരികള്‍ക്ക് സാധിക്കും. ചന്ദനത്തിരിയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം.
ശുദ്ധീകരണം
വായു ശുദ്ധീകരിക്കാന്‍ ചന്ദനത്തിരിക്ക് കഴിവുണ്ടെന്നാണ് പറയുന്നത്. പണ്ടുകാലത്ത് ഇതിനായി ചന്ദനത്തിരികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
നല്ല ഉറക്കം നല്‍കുന്നു
ഉറങ്ങുന്നതിന് മുമ്പ് ചന്ദനത്തിരി കത്തിച്ചുവെക്കുന്നത് സമാധാന അന്തരീക്ഷം നല്‍കുകയും അങ്ങനെ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകമാകുകയും ചെയ്യും.
ധ്യാനത്തെ സഹായിക്കുന്നു
ചന്ദനത്തിരിയുടെ പുക ശാന്തപൂര്‍ണ്ണമായ സമാധാന അന്തരീക്ഷത്തെ ഉണര്‍ത്തുന്നു. ഇത് ധ്യാനത്തെ സഹായിക്കുന്നു. ദിവസവും യോഗയും ധ്യാനവും ചെയ്യുന്നവര്‍ക്ക് ചന്ദനത്തിരി കത്തിച്ചുവെക്കുന്നതിലൂടെ ഏകാഗ്രതയോടെ ധ്യാനം ചെയ്യാനും യോഗ ചെയ്യാനും സാധിക്കുന്നു. വളരെ പവിത്രമായ, സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചന്ദനത്തിരി ധൂമത്തിന് കഴിവുണ്ട്. ചുറ്റുപാടുകളിലെ അനാവശ്യ ശബ്ദങ്ങളെ അകറ്റിനിര്‍ത്താനും ചന്ദനത്തിരിയുടെ ഗന്ധത്തിന് സാധിക്കുമെന്നാണ് പറയുന്നത്.
content highlight: benefits-of-lighting-agarbatti-at-home