Science

പോഷക സമ്പുഷ്ടമായ ഈ പാനീയങ്ങൾ നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ഉൾ‌പ്പെടുത്തു

ഒന്നോ രണ്ടോ ദിവസം കൊണ്ടൊന്നും മുടി വളരില്ല. പക്ഷേ പോഷക സമ്പുഷ്ടമായ ഈ പാനീയങ്ങൾ നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ഉൾ‌പ്പെടുത്തുകയാണെങ്കിൽ തീർച്ചയായും മുടി വളർച്ചയ്ക്ക് സഹായകമാകും.

ഗ്രീൻ ടീ: കാറ്റെച്ചിൻസ് എന്നറിയപ്പെടുന്ന ആൻ്റി ഓക്‌സിഡൻ്റുകളുടെ ഒരു പവർഹൗസാണ് ഇത്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും. രാവിലെ നിങ്ങൾക്ക് ​ഗ്രീൻ ടീ കുടിക്കാവുന്നതാണ്.

 

 

കറ്റാർ വാഴ ജ്യൂസ്: കേശസംരക്ഷണത്തിൻ്റെ മേഖലയിൽ കുറച്ചുകാണാൻ പാടില്ലാത്ത മറ്റൊരു പാനീയമാണ്. വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളമായി കറ്റാർവാഴയിൽ ഉണ്ട്. ഇത് മുടിയെ പോഷിപ്പിക്കും. ആരോഗ്യകരവുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഒന്നാണ് തലയോട്ടിയെ ശാന്തമാക്കുകയും അതുവഴി മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്യും.

 

ക്യാരറ്റ് ജ്യൂസ്: കാരറ്റ് ജ്യൂസിൽ ധാരാളം ബീറ്റാ കരോട്ടിൻ ഉണ്ട്. ഇത് വിറ്റാമിൻ എ ആയി മാറുന്നു. മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്നവ ഉൾപ്പെടെ എല്ലാ കോശങ്ങളുടെയും പുനരുജ്ജീവനത്തിന് ഈ പോഷകം നിർണായകമാണ്.ഫ്ളാക്സ് സീഡ്: ഫ്ളാക്സ് സീഡ് വാട്ടർ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളുടെ പോഷണത്തിന് അത്യന്താപേക്ഷിതമാണ്. ഫ്ളാക്സ് സീഡുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുന്നതിലൂടെ, മുടിയുടെ ശക്തി വർദ്ധിപ്പിക്കാനും പൊട്ടുന്നത് തടയാനും സഹായകമാകും.

 

മുടിയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ഒന്നാണ് ജിഞ്ചർ ടീ. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളാൽ നിറഞ്ഞിരിക്കുന്ന ഇഞ്ചി രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടി കൊഴിയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചീര സ്മൂത്തി: നിങ്ങളുടെ ഭക്ഷണത്തിൽ ചീര സ്മൂത്തി ചേർക്കുന്നതും ശ്രദ്ധേയമായ മാറ്റമുണ്ടാക്കും. ചീര ഇരുമ്പിൻ്റെ മികച്ച ഉറവിടമാണ്, മുടി വളർച്ചയ്ക്ക് അത്യന്താപേക്ഷിത ഘടകമാണ്. രോമകൂപങ്ങളിലേക്കുള്ള ഓക്സിജൻ ഗതാഗതത്തിന് ഇരുമ്പ് സഹായിക്കുന്നു, ഇത് ആരോഗ്യകരമായ വളർച്ചയ്ക്കും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും പ്രധാനമാണ്.