Science

ചന്ദ്രൻ വീണ്ടും ഒറ്റയ്ക്കാവുന്നു; വിടപറയാനൊരുങ്ങി ‘മിനി മൂൺ’ | earth-bids-goodbye-to-its-mini-moon-after-months-long

ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി ഒരു ഛിന്നഗ്രഹം എത്തിയത് വാർത്തയായിരുന്നു.രണ്ടാം ചന്ദ്രനെന്ന് ലോകം വാഴ്ത്തിയ ആ ഛിന്നഗ്രഹം ഇനി ഭൂമിയെ പിന്നിലാക്കി യാത്ര തുടങ്ങുന്നു. രണ്ട് മാസത്തോളം ഭൂമിയോടു വിശേഷം പറഞ്ഞശേഷമാണ് 2024 പിടി 5 വിദൂര പ്രപഞ്ചത്തിലേക്കു അകലുന്നത്. ഭൂമിയിൽ നിന്ന് 3.5 ദശലക്ഷം കിലോമീറ്റർ മാത്രം അകലെയാണ് മിനി ചന്ദ്രൻ ഉണ്ടായിരുന്നത്.നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലർട്ട് സിസ്റ്റത്തിലെ ഗവേഷകർ, ദക്ഷിണാഫ്രിക്കയിലെ സതർലാൻഡിൽ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തെ കണ്ടെത്തി അതിനെ 2024 PT5 എന്ന് ലേബൽ ചെയ്യുകയായിരുന്നു.

ചെറിയ വലുപ്പവും മങ്ങിയ തെളിച്ചവും കാരണം നഗ്നനേത്രങ്ങൾക്ക് ദൃശ്യമായിരുന്നില്ല. വേർപിരിയൽ ബഹിരാകാശ പ്രേമികൾക്ക് സങ്കടകരമാണെങ്കിലും ജനുവരിയിൽ മിനി മൂൺ വീണ്ടും സന്ദർശിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയതു മുതൽ, അതിൻ്റെ ഉത്ഭവത്തെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

നാസ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത് ഇത് ഭൂമിയുടെ ചന്ദ്രന്റെ തന്നെ ഒരു പുരാതന ആഘാതത്തിന്റെ ഫലമായുള്ള ഒരു ശകലമാകാം, അത് യാദൃശ്ചികമായി തിരിച്ചുവന്നതായിരിക്കാം. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഒരു ഛിന്നഗ്രഹത്തെ ‘മിനി മൂൺ’ എന്ന് വിളിക്കുന്നു.

STORY HIGHLLIGHTS: earth-bids-goodbye-to-its-mini-moon-after-months-long