മലബാറിൽ ഏറെ പ്രചാരത്തിലുള്ള ഒരടിപൊളി ഐറ്റമാണ് അരിക്കടുക്ക എന്ന കല്ലുമ്മക്കായ നിറച്ചത്. ഒരു തവണ ട്രൈ ചെയ്താൽ വീണ്ടും കഴിക്കാൻ കൊതിപ്പിക്കുന്ന റെസിപ്പി.
ചേരുവകൾ
- കല്ലുമ്മക്കായ- 10
- ചോറ്- 2 കപ്പ്
- ചുവന്നുള്ളി- 15
- പച്ചമുളക്- 2
- ജീരകം- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- 1/2 കപ്പ്
- മുളുകുപൊടി- 3 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- വേവിച്ച അരി രണ്ട് കപ്പ്, മൂന്ന് നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- അതിലേക്ക് പതിനഞ്ച് ചുവന്നുള്ളി, ഒരു ടേബിൾസ്പൺ ജീരകം, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം.
- കഴുകി വൃത്തിയാക്കി പകുതി തുറന്ന കല്ലുമ്മക്കായയുടെ ഉള്ളിലേയ്ക്ക് അരച്ചെടുത്ത മാവ് വയ്ക്കാം.
- ഇത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
- തണുത്തതിനു ശേഷം കല്ലുമ്മക്കായ തുറന്ന് തോട് മാറ്റിയെടുക്കാം.
- ഒരു ബൗളിൽ മൂന്ന് ടേബിൾസ്പൂൺ മുളുകപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഉപ്പും ചേർക്കാം.
- ആവശ്യത്തിന് എണ്ണ ഒഴിച്ച് അത് കലക്കാം.
- തോട് മാറ്റിയ വേവിച്ച കല്ലുമ്മക്കായ അതിലേയ്ക്കു ചേർത്ത് മസാല നന്നായി പുരട്ടാം.
- ഇത് മറ്റൊരു പാനിൽ എണ്ണ ചൂടാക്കിയതിലേയ്ക്കു ചേർത്ത് നന്നായി വറുത്തെടുക്കാം. ചൂടോടെ കഴിച്ചു നോക്കൂ.
content highlight: arikadukka-kallumakaya-nirachath-recipe