വലിപ്പത്തിൽ അൽപ്പം കുഞ്ഞനാണെങ്കിലും ഒറ്റ കാഴ്ചയിൽ ഏവരേയും കൊതിപ്പിക്കുന്ന മറ്റൊരു പലഹാരമുണ്ട്, പാൽ കൊഴുക്കട്ടയാണ് ഐറ്റം. അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ പലഹാരമാണിത്.
ചേരുവകൾ
- അരിപ്പൊടി
- ഉപ്പ്
- ജീരകം
- തേങ്ങ ചിരകിയത്
- പഞ്ചസാര
- ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
- അരിപ്പൊടിയിലേക്ക് അൽപ്പം ജീരകം, ഉപ്പ് എന്നിവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
- ഇത് വളരെ ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കാം.
- തേങ്ങ ചിരകിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാൽ മാത്രം അരിച്ചെടുക്കാം.
- അതിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം.
- അൽപ്പം ഏലയ്ക്ക പൊടിച്ചതും ചേർക്കാം.
- ഉരുളകൾ വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്കു മാറ്റി തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കുക. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.
content highlight: paal-kozhukkatta-sweet-recipe