Recipe

ക്രിസ്തുമസ് ആഘോഷം കളറാക്കണ്ടേ? ഒരു വെറൈറ്റി വൈൻ തയ്യാറാക്കാം | lololikka-wine-instant-recipe

വെറു അഞ്ച് ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം

ചേരുവകൾ

  • ലൂബിക്ക- 2 കിലോ
  • പഞ്ചസാര- 1 1/2 കിലോ
  • വെള്ളം- 2 ലിറ്റർ
  • ഏലയ്ക്ക
  • ഗ്രാമ്പൂ
  • കറുവാപ്പട്ട
  • തക്കോലം

തയ്യാറാക്കുന്ന വിധം

  • ലൂബിക്ക കഴുകി വൃത്തിയാക്കി വെള്ളം തുടച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി രണ്ട് ലിറ്റർ വെള്ളം ചേർക്കാം.
  • അതിലേക്ക് ഒന്നര കിലോ പഞ്ചസാര ചേർത്ത് അലിയിക്കാം.
  • പഞ്ചസാര അലിഞ്ഞതിനു ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട എന്നിവ ഒരുപിടി വെള്ളത്തിലേക്കു ചേർത്ത് തിളപ്പിക്കാം.
  • അതിലേക്ക് ലൂബിക്ക ചേർത്ത് അടുപ്പണയ്ക്കാം.
  • വെള്ളം തണുത്തതിനു ശേഷം ഒരു ഭരണിയിലേയ്ക്കു മാറ്റാം.
  • കോട്ടൺ തുണി ഉപയോഗിച്ച് വായു സഞ്ചാരമില്ലാത്ത വിധം ഭരണിയുടെ വായ മൂടി കെട്ടാം.
  • സൂര്യപ്രകാശം നേരിട്ടേൽക്കാത്ത സ്ഥലത്ത് ഭരണി അനക്കാതെ സൂക്ഷിക്കാം. അഞ്ച് ദിവസത്തിനു ശേഷം തുറന്ന് അരിച്ചെടുക്കാം. ലൂബിക്ക വൈൻ തയ്യാർ.

content highlight: lololikka-wine-instant-recipe