ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. 12 ദിവസത്തിനിടെ 9 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്നും രാവിലെ മുതൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്. പന്ത്രണ്ടു വിളക്കിന്റെ ദീപപ്രഭയിലാണ് ശബരിമല സന്നിധാനം. ഇന്നലെ വൈകിട്ട് ദീപാരാധനയോടെയായിരുന്നു തിരുസന്നിധിയില്‍ വിളക്കുകള്‍ തെളിയിച്ചത്.
ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ആയിരകണക്കിന് ഭക്തരാണ് എത്തിയത്. ദീപാരാധനയ്ക്ക് ശേഷം അയ്യപ്പന് പുഷ്പാഭിഷേകം. അത്താഴ പൂജയ്ക്ക് പിന്നാലെ 11 മണിയോടെ ഹരിവരാസനം പാടി നടയടച്ചു. 12 വിളക്ക് കഴിയുന്നതോടെ മലയാളികളടക്കമുള്ള തീര്‍ത്ഥടകരുടെ എണ്ണത്തില്‍ ഇനി വര്‍ദ്ധന ഉണ്ടാകും.