Recipe

ഹെൽത്തി റാഗി ജ്യൂസ് 5 മിനുട്ടിൽ | ragi-juice-healthy-juice-recipe

പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്. മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു.

  • ചീനച്ചട്ടിയിലേയ്ക്ക് ഒരു കപ്പ് റാഗി എടുക്കുക. കുറഞ്ഞ തീയിൽ നാല് മുതൽ അഞ്ചു മിനിറ്റു വരെ അടുപ്പിൽ വെച്ച് വറുത്തെടുക്കാം.
  • വറുത്തെടുത്ത റാഗി ആവശ്യത്തിന് വെള്ളത്തിൽ കഴുകിയെടുത്ത് മിക്സി ജാറിലേയ്ക്കു മാറ്റുക.
  • അതിലേയ്ക്ക് ഒരു പിടി തേങ്ങ ചിരകിയത്, മധുരത്തിനാവശ്യമായ ശർക്കര, നാല് ഏലയ്ക്ക മുക്കാൽ കപ്പ് വെള്ളം എന്നിവ കൂടി ചേർത്ത് അരച്ചെടുക്കാം.
  • അരച്ചെടുത്ത റാഗി മറ്റൊരു പാത്രത്തിലേയ്ക്ക് കുറച്ചു വെള്ളംകൂടി ചേർത്ത് മൂന്നു തവണയായി അരിച്ചെടുത്തുവെയ്ക്കുക.
  • വെള്ളത്തിൽ കുതിർത്തു വെച്ചിരുന്ന പത്തു കശുവണ്ടി, ബദാം എന്നിവ മിക്സിയിൽ അരച്ച് ജ്യൂസിലേയ്ക്കു ചേർക്കുക.
  • തണുപ്പിച്ചോ അല്ലാതെയോ സേർവ് ചെയ്യാം ഹെൽത്തി റാഗി ജ്യൂസ്.

content highlight: ragi-juice-healthy-juice-recipe