അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ചുവന്ന് തുടുത്തിരിക്കുന്ന ഈ കിഴങ്ങ് ഉപയോഗിച്ച് പച്ചടി മാത്രമല്ല സാലഡും തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ
ചേരുവകൾ
- തൈര്- 1 കപ്പ്
- ബീറ്റ്റൂട്ട് – 2 എണ്ണം
- ചാട് മസാല- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1 ടീസ്പൂൺ
- ജീരകം- 1 നുള്ള്
- കടുക്- 1 നുള്ള്
- കറിവേപ്പില- ആവശ്യത്തിന്
- കായപ്പൊടി- 1 നുള്ള്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം.
- ശേഷം ഒരു പാത്രത്തിൽ അൽപ്പം വെള്ളം ഒഴിച്ച് ബീറ്റ്റൂട്ട് കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം.
- ഒരു ബൗളിലേക്ക് ഒരു കപ്പ് കട്ടത്തൈരെടുത്തോളൂ.
- അതിലേക്ക് വേവിച്ച ബീറ്റ്റൂട്ട് ചേർക്കാം.
- ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺചാട് മസാല എന്നിവ ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് ഒരു നുള്ള് കടുക്, ആവശ്യത്തിന് കറിവേപ്പില, ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് വറുക്കാം.
- ഇത് തൈരിലേക്ക് ചേർത്തിളക്കുക. ലഭ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം.
content highlight: beetroot-salad