വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ പലഹാരം. ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ വീട്ടിൽ മസാലബോണ്ടാ തയാറാക്കാം.
ഫില്ലിംങ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 3 എണ്ണം
- എണ്ണ – 2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1/2 ടീസ്പൂൺ
- സവാള – 1 എണ്ണം
- ഇഞ്ചി – 1 ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 1 പിടി
- ഉപ്പ് – 1 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി – 1/2 ടീസ്പൂൺ
- മല്ലിയില – 2 ടേബിൾസ്പൂൺ
ഫില്ലിംങ് തയ്യാറാക്കുന്ന വിധം
- മൂന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വേവിച്ച് ഉടച്ചെടുക്കാം.
- അടികട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
- അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം, ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട്
- പച്ചമുളക്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- പച്ചക്കറികൾ വെന്ത് വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് കൂടി ചേർക്കാം.
മാവ് തയ്യാറാക്കൻ വേണ്ട ചേരുവകൾ
- കടലമാവ് – 1 കപ്പ്
- മൈദ- 2 ടേബിൾസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- കായപ്പൊടി- 1 നുള്ള്
- ബേക്കിംഗ് പൗഡർ- 1/2 ടീസ്പൂൺ
- ഉപ്പ് – 1/2 ടീ സ്പൂൺ
- അരിപ്പൊടി
- വെള്ളം- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവെടുക്കാം.
- അതിലേക്ക് കുറച്ച് അരിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് കായപ്പൊടി, അര ടീസ്പൂൺ ബേക്കിംഗ്
- പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇടയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മാവ് തയ്യാറാക്കാം.
ബോണ്ട തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- തയ്യാറാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്നും അൽപ്പം വീതം എടുത്ത് ചെറിയ ഉരുളകളാക്കാം.
- അത് മാവിൽ മുക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ബോണ്ട തയ്യാർ.
content highlight: masala-bonda-snack-recipe