Recipe

വൈകീട്ട് ചായക്കൊപ്പം ചൂടൻ ബോണ്ട കിട്ടിയാലോ? | masala-bonda-snack-recipe

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ പലഹാരം. ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ വീട്ടിൽ മസാലബോണ്ടാ തയാറാക്കാം.

ഫില്ലിംങ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 3 എണ്ണം
  • എണ്ണ – 2 ടേബിൾ സ്പൂൺ
  • പെരുംജീരകം – 1/2 ടീസ്പൂൺ
  • സവാള – 1 എണ്ണം
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • പച്ചമുളക് – 2 എണ്ണം
  • കറിവേപ്പില – 1 പിടി
  • ഉപ്പ് – 1 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • മല്ലിയില – 2 ടേബിൾസ്പൂൺ

ഫില്ലിംങ് തയ്യാറാക്കുന്ന വിധം

  • മൂന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വേവിച്ച് ഉടച്ചെടുക്കാം.
  • അടികട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
  • അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം, ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട്
  • പച്ചമുളക്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • പച്ചക്കറികൾ വെന്ത് വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് കൂടി ചേർക്കാം.

മാവ് തയ്യാറാക്കൻ വേണ്ട ചേരുവകൾ

  • കടലമാവ് – 1 കപ്പ്
  • മൈദ- 2 ടേബിൾസ്പൂൺ
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കായപ്പൊടി- 1 നുള്ള്
  • ബേക്കിംഗ് പൗഡർ- 1/2 ടീസ്പൂൺ
  • ഉപ്പ് – 1/2 ടീ സ്പൂൺ
  • അരിപ്പൊടി
  • വെള്ളം- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവെടുക്കാം.
  • അതിലേക്ക് കുറച്ച് അരിപ്പൊടി, അര ടീസ്പൂൺ​ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് കായപ്പൊടി, അര ടീസ്പൂൺ ബേക്കിംഗ്
  • പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇടയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മാവ് തയ്യാറാക്കാം.

ബോണ്ട തയ്യാറാക്കുന്ന വിധം

  • അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • തയ്യാറാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്നും അൽപ്പം വീതം എടുത്ത് ചെറിയ ഉരുളകളാക്കാം.
  • അത് മാവിൽ മുക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ബോണ്ട തയ്യാർ.

content highlight: masala-bonda-snack-recipe

Latest News