ആദ്യമായി സൂപ്പ് വീട്ടിൽ തയ്യാറാക്കാൻ പദ്ധതിയുണ്ടെങ്കിൽ തക്കാളി കൊണ്ട് ട്രൈ ചെയ്യൂ.
ചേരുവകൾ
- തക്കാളി- 2
- വെളുത്തുള്ളി- 2 എണ്ണം
- സവാള- 1/2
- ഏലയ്ക്ക – 1
- വെള്ളം- 11/2 കപ്പ്
- ഒലീവ് ഓയിൽ- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകു പൊടി- ആവശ്യത്തിന്
- കാരറ്റ്- 4 ടേബിൾസ്പൂൺ
- കോളിഫ്ളവർ- 4 ടേബിൾസ്പൂൺ
- ബീൻസ് (ചെറുതായി അരിഞ്ഞത്) – 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കുക്കറിൽ ഒന്നര കപ്പ് വെള്ളമെടുത്ത് തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് നാല് ടേബിൾസ്പൂൺ, രണ്ട് വെളുത്തുള്ളി അരിഞ്ഞത്, ഒരു ഏലയ്ക്ക എന്നിവ ചേർത്ത് വേവിക്കാം.
- നാല് വിസിൽ കഴിഞ്ഞാൽ അടുപ്പണച്ച് തണുക്കാൻ മാറ്റി വച്ചോളൂ.
- ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ഒലിവ് എണ്ണ ചേർത്ത് ചൂടാക്കാം.
- അതിലേക്ക് ഒരു സവാള, കാരറ്റ്, കോളിഫ്ലവർ, ബീൻസ് എന്നിവ അരിഞ്ഞത് നാല് ടേബിൾസ്പൂൺ ചേർത്ത് വഴറ്റാം.
- പച്ചക്കറികൾ വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം.
- വേവിച്ചെടുത്ത തക്കാളി കൂടി ചേർത്ത് തിളപ്പിച്ചെടുത്തോളൂ. തക്കാളി സൂപ്പ് തയ്യാറായിരിക്കുന്നു.
content highlight: tomato-soup