ഇത്തവണ വീട്ടിൽ തന്നെ നിങ്ങൾക്കിഷ്ടപ്പെട്ട കേക്ക് തയ്യാറാക്കിയാലോ?. ബാക്കി വന്ന ബ്രെഡും കുറച്ച് മൈദപ്പൊടിയും മതി. ഓവൻ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ചേരുവകൾ
- പഞ്ചസാര- 1/2 കപ്പ്
- മുട്ട- 1 എണ്ണം
- സൺഫ്ലവർ ഓയിൽ- 1/4 കപ്പ്
- ബ്രെഡ്- 5 എണ്ണം
- മൈദ- 1/2 കപ്പ്
- ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
- ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
- കൊക്കോ പൗഡർ- 2 ടേബിൾ സ്പൂൺ
- പാൽ- 1/2കപ്പ്
- വാനില എസൻസ്- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- അര കപ്പ് പഞ്ചസാര പൊടിച്ചതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം.
- അതിലേക്ക് അഞ്ച് ബ്രെഡ് പൊടിച്ചത് ചേർത്തിളക്കി യോജിപ്പിച്ചോളൂ.
- അര കപ്പ് മൈദയിലേക്ക്, അര ടീസ്പൂൺ ബേക്കിങ് പൗഡറും, അര ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം.
- അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്ത് അരിച്ച് ബ്രെഡ് പൊടിച്ചതിലേക്ക് ചേർക്കാം.
- ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് ഇളക്കി മാവ് തയ്യാറാക്കാം.
- അര ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർക്കാം.
- ഒരു കുക്കർ അടുപ്പിൽ വച്ച് അഞ്ച് മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
- മറ്റൊരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടി കുറച്ച് മൈദപ്പൊടി തടവി കേക്കിൻ്റെ മാവ് അതിലേക്ക് മാറ്റുക.
- ഇത് പ്രീഹീറ്റ് ചെയ്ത കുക്കറിലേക്ക് ഇറക്കി വയ്ക്കാം. അടച്ചു വച്ച് 25 മുതൽ 30 മിനിറ്റ് വരെ വേവിക്കാം.
content highlight: chocolate-cake-with-bread-recipe