Recipe

ബ്രെഡ് ബാക്കി വന്നാൽ ഇനി കളയേണ്ട; പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക് തയാറാക്കാം | chocolate-cake-with-bread-recipe

ഇത്തവണ വീട്ടിൽ തന്നെ നിങ്ങൾക്കിഷ്ടപ്പെട്ട കേക്ക് തയ്യാറാക്കിയാലോ?. ബാക്കി വന്ന ബ്രെഡും കുറച്ച് മൈദപ്പൊടിയും മതി. ഓവൻ ഉപയോഗിക്കേണ്ട ആവശ്യമില്ല.

ചേരുവകൾ

  • പഞ്ചസാര- 1/2 കപ്പ്
  • മുട്ട- 1 എണ്ണം
  • സൺഫ്ലവർ ഓയിൽ- 1/4 കപ്പ്
  • ബ്രെഡ്- 5 എണ്ണം
  • മൈദ- 1/2 കപ്പ്
  • ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
  • കൊക്കോ പൗഡർ- 2 ടേബിൾ സ്പൂൺ
  • പാൽ- 1/2കപ്പ്
  • വാനില എസൻസ്- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • അര കപ്പ് പഞ്ചസാര പൊടിച്ചതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം.
  • അതിലേക്ക് അഞ്ച് ബ്രെഡ് പൊടിച്ചത് ചേർത്തിളക്കി യോജിപ്പിച്ചോളൂ.
  • അര കപ്പ് മൈദയിലേക്ക്, അര ടീസ്പൂൺ ബേക്കിങ് പൗഡറും, അര ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം.
  • അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്ത് അരിച്ച് ബ്രെഡ് പൊടിച്ചതിലേക്ക് ചേർക്കാം.
  • ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് ഇളക്കി മാവ് തയ്യാറാക്കാം.
  • അര ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർക്കാം.
  • ഒരു കുക്കർ അടുപ്പിൽ വച്ച് അഞ്ച് മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
  • മറ്റൊരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടി കുറച്ച് മൈദപ്പൊടി തടവി കേക്കിൻ്റെ മാവ് അതിലേക്ക് മാറ്റുക.
  • ഇത് പ്രീഹീറ്റ് ചെയ്ത കുക്കറിലേക്ക് ഇറക്കി വയ്ക്കാം. അടച്ചു വച്ച് 25 മുതൽ 30 മിനിറ്റ് വരെ വേവിക്കാം.

content highlight: chocolate-cake-with-bread-recipe