ടാറ്റ സ്റ്റീലിന്‍റെ പേരിൽ വിപണിയിൽ വിൽക്കുന്ന വ്യാജ ഫൈബർ റീഇൻഫോർസ്‌ഡ് പോളിമർ (എഫ്ആർപി) വെസലുകളെക്കുറിച്ച് ബ്രാൻഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അനധികൃത ഉത്പന്നങ്ങൾ കമ്പനിയുടെ കർശനമായ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തവയാണെന്നും അവ ഉപയോക്താക്കൾക്ക് അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ടന്നും കമ്പനി വ്യക്തമാക്കി.
നിലവാരം കുറഞ്ഞതും വ്യാജവുമായ ഈ എഫ്ആർപി വെസലുകള്‍ യഥാർത്ഥ ടാറ്റ സ്റ്റീൽ ഉത്പന്നങ്ങളായി വിപണനം ചെയ്യുന്നുവെന്ന് ടാറ്റ സ്റ്റീൽ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനും ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും കമ്പനി അടിയന്തര നടപടികള്‍ സ്വീകരിക്കും.
ടാറ്റാ സ്റ്റീലിന്‍റെ എഫ്ആർപി വെസലുകള്‍ രാസ വസ്തുക്കളുടെ സംഭരണവും പ്രോസസിംഗും ജല സംസ്കരണം പവർ പ്ലാന്‍റുകൾ തുടങ്ങിയ വ്യവസായങ്ങളിലാണ് ഉപയോഗിക്കുന്നത്. ഉയർന്ന ശക്തി, തുരുമ്പ് പ്രതിരോധം, ഈടുനിൽപ്പ് എന്നിവയെ മുൻനിർത്തിയാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വ്യാജ ഫൈബർ റീഇൻഫോർസ്‌ഡ് പോളിമർ ഉത്പന്നങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രം ടാറ്റ സ്റ്റീല്‍ എഫ്ആർപി വെസലുകള്‍ വാങ്ങണമെന്നും കമ്പനി അഭ്യർത്ഥിച്ചു. വ്യാജ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷയേയും ഈടുനിൽപ്പിനേയും ബാധിച്ചേക്കാം. കെംടെക് ട്രേഡിംഗാണ് ടാറ്റാ സ്റ്റീലിന്‍റെ കേരളത്തിലെ അംഗീകൃത വിതരണക്കാർ.
ഗുണനിലവാരത്തിലും സുരക്ഷയിലും ഉയർന്ന നിലവാരം പുലർത്താൻ ടാറ്റ സ്റ്റീൽ പ്രതിജ്ഞാബദ്ധരാണെന്നും വ്യാജ ഉത്പന്നങ്ങളുടെ വിതരണം തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.