ഏറ്റവും ആരോഗ്യകരമായ ഉണക്കപ്പഴങ്ങളിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി എന്നത് ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത സത്യമാണ്. മാത്രമല്ല, പോഷകങ്ങളാലും ആന്റി ഓക്സിഡന്റുകളാലും ഇത് സമ്പന്നമാണ്. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പൊതുവെ പറയാറുള്ളത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവെച്ച് കുതിർത്തതിനു ശേഷം വേണം ഇത് കഴിക്കാനെന്നാണ്. അത് വെറുതെ പറയുന്നതല്ല. അതിന് കൃത്യമായ കാരണമുണ്ട്. എന്തുകൊണ്ടാണ് കറുത്ത മുന്തിരി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം കഴിക്കണമെന്ന് പറയുന്നത്?
വിറ്റാമിനുകളാലും മിനറൽസിനാലും ആൻ്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് കറുത്ത ഉണക്കമുന്തിരി. അത് മാത്രമല്ല പ്രകൃതിദത്തമായ മധുരത്താലും സമ്പന്നമാണ് അവ. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു ഊർജ്ജം നൽകാൻ ഈ ഉണക്കമുന്തിരിക്ക് സാധിക്കും. ഇതൊന്നും കൂടാതെ, കറുത്ത ഉണക്കമുന്തിരിയിൽ ഫൈബർ, പൊട്ടാസ്യം, അയൺ, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്. ദഹനം, എല്ലുകളുടെ ആരോഗ്യം, മസിൽ ഫംഗ്ഷൻ, പ്രതിരോധശക്തി എന്നിവയ്ക്കും ഈ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
കറുത്ത ഉണക്ക മുന്തിരി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഏറ്റവും മികച്ച ഒന്നാണ് കറുത്ത ഉണക്കമുന്തിരി. ഇതിലെ അയണിന്റെ സാന്നിധ്യം വിളർച്ചയെ തടയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു. ഭക്ഷണക്രമത്തിന്റെ ഭാഗമായി സ്ഥിരമായി കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും എല്ലുകൾ കൂടുതൽ കരുത്തുള്ളതാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ, അയണിന്റെ നല്ലൊരു ഉറവിടം കൂടിയാണ് കറുത്ത ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ വിളർച്ച, തളർച്ച, ക്ഷീണം പോലുള്ള അസുഖങ്ങൾ തടയാൻ കഴിയും. കുതിർത്ത മുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയൺ വർദ്ധിപ്പിക്കുകയും വിളർച്ച പോലുള്ള അസുഖങ്ങളിൽ നിന്ന് തടയുകയും ചെയ്യും. വിറ്റാമിൻ സി, വിറ്റാമിൻ ബി6, സിങ്ക് എന്ന് തുടങ്ങി നിരവധി വിറ്റാമിനുകളും മിനറൽസും കുതിർത്ത മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശക്തിയെ ശക്തിപ്പെടുത്തുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സ്ഥിരമായി കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും അസുഖങ്ങൾ വരാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.