Health

ശരീരത്തിലേക്ക് ചെമ്പരത്തി ചെന്നാൽ ഉണ്ടാകുന്ന ഗുണങ്ങൾ

ആയുർവേദം പലപ്പോഴും ഒരുപാട് ഗുണങ്ങൾ നമുക്ക് ചെയ്യാറുണ്ട് അത്തരത്തിലുള്ള ചില ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. ആയുർവേദത്തിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒന്നാണ് ചെമ്പരത്തി, ചെമ്പരത്തിയുടെ ഉപയോഗം മൂലം വളരെയധികം ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നുണ്ട് അത് പലർക്കും അറിയില്ല ചെമ്പരത്തി നമ്മുടെ തലമുടിക്ക് വളരെ മികച്ചതാണ് എന്ന് പറയുമെങ്കിലും രക്തസമ്മർദ്ദത്തിന് ചെമ്പരത്തി ഒരു മികച്ച മാർഗ്ഗമാണെന്ന് പറഞ്ഞാൽ അധികമാർക്കും മനസ്സിലാക്കാൻ സാധിക്കില്ല എന്നാൽ അത് സത്യമാണ് ആയുർവേദത്തിൽ ചെമ്പരത്തി ഉപയോഗിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദം കുറയുന്നതായി കാണുന്നുണ്ട്

ചെമ്പരത്തി യിലെ ആന്റി ഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ചെമ്പരത്തി ചായ പോലെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത്തരത്തിൽ ആന്റിഓക്സിഡന്റുകൾ ശരീരത്തിലേക്ക് എത്തുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. രക്തസമ്മർദ്ദം ഉള്ള വ്യക്തിയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെമ്പരത്തിക്ക് കഴിവുണ്ട് എന്നാണ് ആയുർവേദം പറയുന്നത് അതുപോലെ ചില സീസണുകളിൽ ഉണ്ടാവുന്ന രോഗങ്ങളിൽ നിന്നും ചെമ്പരത്തി നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നുണ്ട്

ശരീരത്തിൽ മാത്രമല്ല ഹൃദയത്തിലും ചെമ്പരത്തിയുടെ ഗുണം നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഹൃദയത്തിന്റെ ആരോഗ്യത്തിന് ചെമ്പരത്തിയിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ വളരെ മികച്ചതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുവാൻ ഇത് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിനുള്ളിൽ ചെമ്പരത്തി ഇത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും ശരീരത്തിന് പുറത്തും വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചെമ്പരത്തി എന്ന് നമ്മൾ ഓർമിക്കണം മുടി വളർച്ചയ്ക്കും നമ്മുടെ മുഖ സൗന്ദര്യത്തിന് ഒക്കെ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി.